ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പീഡനം: MBBS വിദ്യാര്‍ത്ഥി അറസ്റ്റില്‍

 


ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പീഡനം: MBBS  വിദ്യാര്‍ത്ഥി അറസ്റ്റില്‍
Mohammed Ashkar
കാഞ്ഞങ്ങാട്: ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ട്യൂഷന്‍ നടത്തിപ്പുകാരനായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടച്ചേ രി ബസ് സ്റ്റാന്‍ഡിനടുത്ത് സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനായ ബല്ലാകടപ്പുറം സ്വദേശി മുഹമ്മദ് അഷ്‌കറാണ്‌ (24)അറസ്റ്റിലായത്.

പരിയാരം മെഡിക്കല്‍ കോളേജിലെ അഞ്ചാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് അ­സ്‌കര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടച്ചേരിയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഈ ട്യൂഷന്‍ സെന്റര്‍. ഇംഗ്ലീഷിലും മാത്‌സിലും പ്രതേയകം ട്യൂഷന്‍ നല്‍കിവരികയായിരുന്നു. ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയ നിരവധി വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച ശേഷം അ­സ്‌കര്‍ ലൈംഗികമായി അവരെ പീഢിപ്പിച്ചുവരികയായിരുന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം.

അഷ്‌കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിച്ചത്. ആറോളം പെണ്‍കുട്ടികളെ ഇതിനകം താന്‍ പീഢിപ്പിച്ചതായി അ­സ്‌കര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളെ കൂടാതെ അവരില്‍ ചിലരുടെ വീടുകളില്‍പ്പെട്ട സ്ത്രീകളുമായും അഷ്‌കര്‍ വഴിവിട്ട ബന്ധം പുലര്‍ത്തിയതായും വിവരം പുറത്തുവന്നിട്ടുണ്ട്.

അഷ്‌കറിനെ വിശദമായി ചോദ്യം ചെയ്തുവരുന്നു. കൂടുതല്‍ അനേവഷണങ്ങള്‍ക്കും തെളിവെടുപ്പിനും സംഭവം നടന്ന ട്യൂഷന്‍ സെന്ററിലേക്ക് അ­സ്‌കറിനെ കൊണ്ടുപോകും. ട്യൂഷന്‍ സെന്ററില്‍ പെണ്‍കുട്ടികള്‍ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടുവെന്ന പ്രചരണം നാട്ടില്‍ ശക്തമായിരുന്നുവെങ്കിലും പീഢനത്തിനിരയായ പെണ്‍കുട്ടികളോ അവരുടെ രക്ഷിതാക്കളോ പരാതിയുമായി സമീപിക്കാത്തത് പോലീസിനെ കുഴക്കിയിരുന്നു.

ലൈംഗിക പീഢനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടിലാകെ പ്രചരണം ശക്തമായതോടെ അനേവഷണത്തിനിറങ്ങിയ പോലീസിന് ഈ സംഭവത്തില്‍ വസ്തുതകള്‍ ഉണ്ടെന്ന് വ്യക്തമായതോടെയാണ് പരാതിക്കാരില്ലെങ്കിലും പോലീസ് അ­സ്‌കറിനെതിരെ സ്വമേധയാ കേസെടുത്തത്. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന   അഷ്‌കറിനെ വിശദമായി ചോദ്യം ചെയ്യാനുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഹൊസ്ദുര്‍ഗ് സിഐ, കെവി വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

അതിനിടെ മാനക്കേട് ഭയന്ന് പലരും അഷ്‌കറി നെതിരെ പരാതിയുമായി രംഗത്തിറങ്ങാന്‍ മടിക്കുകയാണെന്നാണ് സൂചന. ചില പെണ്‍കുട്ടികളുടെ നഗ്നരംഗങ്ങള്‍ യുവാവ് ക്യാമറയില്‍ പകര്‍ത്തിയതായി പ്രചരണമുണ്ട്. പോലീസിന് ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ട്യൂഷന്‍ സെന്ററില്‍ പഠിപ്പിക്കാനെത്തിയിരുന്ന ഇലക്ട്രിസിറ്റി വകുപ്പിലെ ഉ­ദ്യോ­ഗ­സ്ഥനായ കുറുപ്പ് എന്ന പേരിലറിയപ്പെടുന്ന മധ്യവയസ്‌കനും ഈ ലൈംഗിക പീഢന സംഭവത്തില്‍ പങ്കാളിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

രാത്രി ട്യൂഷന്‍ ഉണ്ടെന്ന് പറഞ്ഞ് ആണ്‍കുട്ടികളെ സെന്ററിലേക്ക് എത്തിച്ച് അവരെ നിരവധി തവണ കുറുപ്പ് പ്രകൃതി വിരുദ്ധത്തിന് വിധേയമാക്കിയിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. കുറുപ്പിനെയും ഈ കേസില്‍ പ്രതിചേര്‍ത്തേക്കും. അതിനിടെ സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററിന്റെ അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിനടുത്തുള്ള ശാഖ കെട്ടിടത്തിന് നേരെ ഞായറാഴ്ച രാത്രി അക്രമമഴിച്ചുവിട്ടു. ട്യൂഷന്‍ സെന്ററിന് നേരെ കല്ലേറുണ്ടായി.

Keywords: Molestation, Students, Tution centre, MBBS student, Arrest, Kanhangad, Kasaragod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia