Complaint | വ് ളോഗര്‍ ശാകിര്‍ സുബ് ഹാനെതിരെയുള്ള പീഡനക്കേസ് ഇരിട്ടി പൊലീസിന് കൈമാറി
Nov 9, 2023, 21:08 IST
ഇരിട്ടി: (KVARTHA) വ് ളോഗര്‍ ശാകിര്‍ സുബ് ഹാനെതിരെ(Mallu Traveller) ആദ്യ ഭാര്യ ധര്‍മടം പൊലീസിന് നല്‍കിയ പോക്‌സോ പരാതി അന്വേഷണത്തിന്റെ ഭാഗമായി ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി ധര്‍മടം പൊലീസ് അറിയിച്ചു. ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ വെളിപ്പെടുത്തലുകളുമായാണ് ആദ്യ ഭാര്യയുടെ പരാതി.
മുന്‍പ് ഒരു സഊദി വനിത നല്‍കിയ ലൈംഗികാതിക്രമ പരാതിയിലും ശാകിറിനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഈ സമയത്ത് വിദേശത്തായിരുന്ന ശാകിര്‍, ഹൈകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തു.
വിദേശത്തുള്ള ശാകിര്‍ കേരളത്തില്‍ മടങ്ങിയെത്തുമെന്ന് അഭിഭാഷകന്‍ അറിയിച്ച സാഹചര്യത്തില്‍ ഹൈകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13ന് എറണാകുളത്തെ ഹോടെലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സഊദി വനിത പരാതിയില്‍ പറഞ്ഞിരുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് പരാതി നല്‍കിയത്. അഭിമുഖത്തിനെന്ന പേരില്‍ ഹോടെലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

Keywords: Molestation case against Vlogger Sakir Subhan handed over to Irrity police
, Kannur, News, Mallu Traveler, Molestation Case, Police, Complaint, Hotel, Bail, High Court, Kerala News.
, Kannur, News, Mallu Traveler, Molestation Case, Police, Complaint, Hotel, Bail, High Court, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.