Suspended | വിദേശത്ത് ജോലി വാഗദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തതായി പരാതി; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

 


കൊച്ചി: (www.kvartha.com) വിദേശത്ത് ജോലി വാഗദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എറണാകുളം റേഞ്ച് എക്‌സൈസ് സിവില്‍ ഓഫീസര്‍ എ ജെ അനീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 66 പേരില്‍ നിന്നായി രണ്ടര കോടിയിലധികം രൂപ അനീഷ് തട്ടിയെടുത്തെന്നാണ് പരാതി.

അനീഷിനെതിരെ നിരവധി പേര്‍ എറണാകുളം പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. റഷ്യയിലെ കൃഷിത്തോട്ടങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് അനീഷിനെതിരെയുള്ള പരാതി. പരാതി ഉയര്‍ന്നതോടെ അനീഷ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Suspended | വിദേശത്ത് ജോലി വാഗദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തതായി പരാതി; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Keywords: Kochi, News, Kerala, Suspension, Complaint, Police, Money fraud by offering a job; Excise officer suspended.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia