കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്റെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 2000 രൂപ പ്രതിമാസ ധനസഹായം

 


തിരുവനന്തപുരം: (www.kvartha.com 04.12.2021) കേരളത്തിലെ ആക്രമ രാഷ്ട്രീയത്തിന്റെ ഭാഗമായി ഒരു തരത്തിലുമുള്ള സാമ്പത്തിക സഹായവും ലഭ്യമാകാതെ ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന അന്‍പതോളം കുടുംബങ്ങള്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനിച്ചതായി മംഗളം സ്വാമിനാഥന്‍ ഫൗന്‍ഡേഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനജിംഗ് ട്രസ്റ്റി ഡോ. ആര്‍ ബാലശങ്കര്‍ അറിയിച്ചു.

കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്റെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 2000 രൂപ പ്രതിമാസ ധനസഹായം


അടിയന്തിരാവസ്ഥ കാലത്ത് കൊടിയ മര്‍ദനത്തിന് ഇരയായി നിലവില്‍ ചികിത്സയ്ക്ക് പോലും മാര്‍ഗമില്ലാതെ ദുരിതാവസ്ഥയില്‍ കഴിയുന്ന ആളുകള്‍ക്കും ഇതിനോടൊപ്പം ധനസഹായവും, ചികിത്സയും നല്‍കുന്ന കാര്യവും പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ അക്രമത്തിന് എതിരായി പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള ക്രിയാത്മകവും, നൂതനവുമായ ഒരു ആശയം എന്ന നിലയ്ക്കാണ് മംഗളം സ്വാമിനാഥന്‍ ഫൗന്‍ഡേഷന്‍ ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്നതെന്നും ബാലശങ്കര്‍ വ്യക്തമാക്കി.

ഇതുവരെ ഒരു തരത്തിലുമുള്ള സഹായം ലഭ്യമാകാത്ത, ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട, അന്‍പതോളം കുടുംബങ്ങള്‍ക്കാണ്സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നതെങ്കിലും മുഴുവന്‍ രാഷ്ട്രീയ അക്രമങ്ങളിലെ ഇരകളുടെ കുടുംബങ്ങളിലേക്കും സഹായം നല്‍കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്യുന്ന കാര്യവും സജീവ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ഫെബ്രുവരി 2022 മുതല്‍ നിലവില്‍ വരുത്താനുദ്ദേശിക്കുന്ന ധനസഹായ പദ്ധതിക്ക് അര്‍ഹരായവര്‍ക്ക് അപേക്ഷകള്‍ സമര്‍പിക്കുന്നതിനായി മംഗളം സ്വാമിനാഥന്‍ ഫൗന്‍ഡേഷന്‍ വെബ് സൈറ്റില്‍ ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അപേക്ഷകരില്‍ നിന്നും ഏറ്റവും കൂടുതല്‍ അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള ചോദ്യാവലി ഉടന്‍ തന്നെ വെബ് സൈറ്റില്‍ ലഭ്യമാക്കും.

മുന്‍ കേന്ദ്ര മന്ത്രി ഡോ. മുരളീമനോഹര്‍ ജോഷി മുഖ്യരക്ഷാധികാരിയും, മുന്‍ ചത്തീസ് ഗഡ് ചീഫ് സെക്രടെറി ഡോ. സുനില്‍ കുമാര്‍ (ഐ എ എസ്) ട്രസ്റ്റിയായും ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗന്‍ഡേഷന്റെ 2020-2021 വര്‍ഷങ്ങളിലെ വിവിധ മേഖലകളിലുള്ള 'നാഷനല്‍ എക്‌സലന്‍സ്' അവാര്‍ഡ് ദാനചടങ്ങിലാണ് ആര്‍ ബാലശങ്കര്‍ കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളിലെ ഇരകള്‍ക്ക് ധനസഹായം നല്‍കുന്ന വിവരം അറിയിച്ചത്.

Keywords:  Monthly financial assistance of Rs. 2000 / - to families affected by violent politics in Kerala, Thiruvananthapuram, News, Compensation, Politics, Attack, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia