Allegations | ജെയിംസ് ജോർജ് ചെറിയ മീനല്ല! ബിജെപി സ്ഥാനാർഥിയുടെ റോഡ് ഷോയിൽ മെത്രാൻ വേഷത്തിൽ പങ്കെടുത്ത വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

 


/ അജോ കുറ്റിക്കൻ

പത്തനംതിട്ട: (KVARTHA) കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിന്റെ പ്രതിക സമർപ്പണത്തിന് മുന്നോടിയായി നടത്തിയ റോഡ് ഷോയിൽ മെത്രാൻ വേഷത്തിൽ പങ്കെടുത്ത വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി ജെയിംസ് ജോർജിനെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജ സർട്ടിഫിക്കറ്റ് കച്ചവടത്തിന് പുറമെ ജെയിംസ് ജോർജ് മെത്രാൻ സ്ഥാന കച്ചവടവും നടത്തിയിരുന്നതായാണ് വിവരങ്ങൾ. ഇയാളുടെ ഇരകളാകപ്പെട്ടവരിൽ മുൻ ഡിവൈഎസ്പിയും ഉൾപ്പെടുമെന്നും ആരോപണമുണ്ട്.

Allegations | ജെയിംസ് ജോർജ് ചെറിയ മീനല്ല! ബിജെപി സ്ഥാനാർഥിയുടെ റോഡ് ഷോയിൽ മെത്രാൻ വേഷത്തിൽ പങ്കെടുത്ത വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അടൂർ സ്വദേശിയായ ഒരു ഡിവൈഎസ്പിക്ക് വിരമിക്കലിന് ശേഷം അല്പം ആത്മീയത ആയാൽ കൊള്ളാമെന്ന് തോന്നി. സ്വയം പ്രഖ്യാപിത പാസ്റ്ററായി പള്ളി സ്ഥാപിച്ചെങ്കിലും വിശ്വാസികൾ മൈൻ്റ് ചെയ്യുന്നില്ല. അങ്ങനെയിരിക്കുമ്പോളാണ് കടമ്പനാടിന് സമീപം വിസ തട്ടിപ്പു കേസിലെ പ്രതിയായ ആൾ മെത്രാൻ വേഷത്തിൽ രോഗ ശാന്തിയും പിശാചിനെ പിടുത്തവുമൊക്കെയായി വിരാജിക്കുന്ന വിവരം ഡിവൈഎസ്പി അറിയുന്നത്. ഇയാളുടെ കേന്ദ്രത്തിലേക്കുള്ള വിശ്വാസികളുടെ ഒഴുക്കും കണ്ടതോടെ തനിക്കും മെത്രാനായാൽ കൊള്ളാമെന്നായി.

ഇതിനായി പല വാതിലുകളിലും ഏമാൻ മുട്ടിയെങ്കിലും ആരും കണ്ടഭാവം നടിച്ചില്ല. ഇങ്ങനെയിരിക്കെയാണ് കൈപ്പട്ടൂർ സ്വദേശിയായ അക്യുപങ്ചർ ചികിത്സകനെ കണ്ടുമുട്ടുന്നത്. ഡിവൈഎസ്പിയുടെ ആഗ്രഹം കേട്ട ചികിത്സകനും ചെറിയൊരു മെത്രാനായാൽ കൊള്ളാമെന്ന് മോഹമുദിച്ചു. ഇരുവരും ചേർന്ന് ജെയിംസ് കാതോലിക്കായെ സമീപിച്ചു. കാതോലിക്കായുടെ ഡിമാൻ്റുകൾ അംഗീകരിച്ചതോടെ മോഡേൺ ഇൻസ്റ്റിയൂട്ടിൽ വച്ച് ഇരുവരെയും മെത്രാന്മാരുമാക്കി. ഇതിനിടയിൽ പുതിയ മെത്രാന്മാർ തങ്ങളാൽ കഴിയും വിധം ഭദ്രാസന ദേവാലയങ്ങളും നിർമ്മിച്ചു.പുതിയ പള്ളികളുടെ കൂദാശയ്ക്ക് കാതോലിക്കാ ബാവ നേരിട്ട് എത്തി. വായിൽ തോന്നിയത് എന്തൊക്കെയോ പറഞ്ഞ് മടങ്ങി.

ഇതിന് ശേഷമാണ് ബസേലിയോസ് മാർതോമ യാക്കോബ് പ്രഥമൻ ബാവ അകത്താകുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാതോലിക്കാ വെറും ജയിംസ് ബോണ്ടാണെന്ന് പുതിയ മെത്രാന്മാർക്ക് മനസിലായത്. എന്തായാലും കെട്ടിയ വേഷം അഴിക്കാൻ ഇരുവരും തയ്യാറായില്ല. ഇടക്കാലത്ത് അക്യുപങ്ചർ ചികിത്സകനായ മെത്രാന് ഗുരുതര രോഗം പിടിപ്പെട്ടു. താൻ അനധികൃതമായി മെത്രാൻ വേഷം ധരിച്ചതിലുള്ള ദൈവ കോപമാണെന്നും മെത്രാൻ വേഷവും അംശവസ്തുക്കളും വീട്ടിൽ നിന്നും മാറ്റാനും ബന്ധുക്കളോട് ആവശ്യപ്പെട്ടു. വിവരം അറിഞ്ഞ പത്തനംതിട്ടയിൽ തന്നെയുള്ള മറ്റൊരു വ്യാജ മെത്രാൻ ഇവ കൊണ്ടുപോയി എന്നാണ് വിവരം. ഏമാനാകട്ടെ ഇടയ്ക്ക് വേഷം കെട്ടുമെങ്കിലും ചെറിയൊരു പെന്തകോസ്തു സഭ സ്ഥാപിച്ച് തന്നെ കൊണ്ട് കഴിയാവുന്ന ആത്മീയ വ്യാപാരവുമായി കഴിയുന്നുവെന്നാണ് അറിയുന്നത്.

Keyuwords: News, Malayalam News, Kerala, Pathanamthitta, Allegations , Kollam, Crime, Malayalam News, More information about accused in fake certificate case who participated in BJP candidate's road show 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia