Worm | തൊടുപുഴയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയുടെ കണ്ണില്‍ 15 സെന്റിമീറ്ററലധികം നീളമുള്ള വിരയെ പുറത്തെടുത്ത് വിദഗ്ധ ഡോക്ടര്‍

 


തൊടുപുഴ: (KVARTHA) അസഹ്യമായ വേദനയുമായെത്തിയ യുവതിയുടെ കണ്ണില്‍നിന്നും ഡോക്ടര്‍മാര്‍ വിരയെ പുറത്തെടുത്തു. ഫാത്തിമ കണ്ണാശുപത്രിയിലാണ് അവിശ്വസനീയമായ സംഭവം നടന്നിരിക്കുന്നത്. ആശുപത്രിലെത്തിയ 39 കാരിയുടെ കണ്ണില്‍നിന്ന് വിരയെ പുറത്തെടുത്തത്.

മൂന്ന് ദിവസമായി കണ്ണില്‍ കടുത്ത വേദനയും നീരും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രോഗി ആശുപത്രിയിലെത്തിയത്. നേത്രരോഗ വിദഗ്ധന്‍ ഡോകിടര്‍ ഫിലിപ്പ് കെ ജോര്‍ജാണ് വിരയെ പുറത്തെടുത്തത്. വിരയ്ക്ക് 15 സെന്റി മീറ്ററിലധികം നീളമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ പരിശോധനയ്ക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


Worm | തൊടുപുഴയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയുടെ കണ്ണില്‍ 15 സെന്റിമീറ്ററലധികം നീളമുള്ള വിരയെ പുറത്തെടുത്ത് വിദഗ്ധ ഡോക്ടര്‍
 


Keywords: News, Kerala, Kerala-News, Idukki-News, Health-News, Thodupuzha News, Idukki News, Worm, Young Woman, Eye, Removed, Doctor, More than 15 cm long worm in young woman's eye: Removed by expert doctor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia