Suspended | ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് ആരോപണം; വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

 


തൃശൂര്‍: (KVARTHA) ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ ചാലക്കുടി വനം ഡിവിഷന്‍ ഓഫീസിലെ വനിതാ സീനിയര്‍ സൂപ്രണ്ടിനിനെ സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ എം വി ഹോബിക്കെതിരെയാണ് അഡീഷനല്‍ പ്രിന്‍സിപല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി പുഗഴേന്തി അച്ചടക്ക നടപടിയെടുത്തത്. 
  
ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫിങിലൂടെ അശ്ലീല ചിത്രങ്ങളാക്കി മാറ്റിയ ശേഷം സീനിയര്‍ സൂപ്രണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ ജീവനക്കാരിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയെന്നും ആരോപണമുണ്ട്. ഓഫീസിലെ ജീവനക്കാര്‍ ചേര്‍ന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുകയും ഇദ്ദേഹം നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

Suspended | ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് ആരോപണം; വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

മോര്‍ഫിങ് സംബന്ധിച്ച തന്റെ പ്രവൃത്തിയില്‍ ഉദ്യോഗസ്ഥയ്ക്ക് ഖേദമില്ല, സഹപ്രവര്‍ത്തകരോടു സഹകരിക്കുന്നില്ല, സ്ഥിരമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പെടുന്നു, അടിയന്തര പ്രാധാന്യമുള്ള ഫയലുകളില്‍ നടപടി വൈകിക്കുന്നു, ഓഫീസിലെ എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതികള്‍ നല്‍കി, സൂപര്‍വൈസറി തസ്തികയില്‍ തുടരാന്‍ അര്‍ഹതയില്ല എന്നിങ്ങനെയാണ് അന്വേഷണ റിപോര്‍ടിലെ പ്രധാന കണ്ടെത്തലുകള്‍.
      
Keywords: Thrissur, News, Kerala, Crime, Chalakkudy, Woman, Suspended, Employee, Woman Superintendent, Complaint, 'Morphing' against employee; Woman superintendent Suspended.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia