Fraud case | മോറിസ് കോയിൻ തട്ടിപ്പ് കേസ്: ഒരാൾ കൂടി അറസ്റ്റിൽ

 


കണ്ണുർ: (www.kvartha.com) വടക്കെ മലബാറിലെ നിക്ഷേപകർക്ക് കോടികൾ നഷ്ടപ്പെട്ട മോറിസ് കോയിൻ തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എറണാകുളം ജില്ലയിലെ ജൂനിയർ കെ ജോഷിയെ (39) യാണ് കണ്ണൂർ സിറ്റി അഡീഷനൽ എസ് പി സദാനന്ദൻ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ മൊത്തം എട്ടുപേർ അറസ്റ്റിലായി. മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസി വാഗ്ദാനം ചെയ്ത മണി ചെയ്ൻ മാതൃകയിൽ കോടികൾ പിരിച്ചെടുക്കുകയായിരുന്നു.
                      
Fraud case | മോറിസ് കോയിൻ തട്ടിപ്പ് കേസ്: ഒരാൾ കൂടി അറസ്റ്റിൽ

ഇതിനിടെ എൽ ആർ ട്രേഡിങ്ങ്, മോറിസ് കോയിൻ എന്നീ വെബ് സൈറ്റുകളുടെ ഡാറ്റാ ബെയ്സ് കോയമ്പത്തൂരിലുള്ള ഒരു കംപനിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിച്ചതിൽ മൊത്തം 2.56 ലക്ഷം മെമ്പർമാർ ഈ പദ്ധതിയിൽ പണം നിക്ഷേപിച്ചതായും 1826 കോടി രൂപ പിരിച്ചെടുത്തതായും 1772 കോടി രൂപ ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്തതായും കണ്ടെത്തി.

ഇതിൻ്റെ പൂർണമായ വിവരങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. മോറിസ് കോയിനിൽ അവസാന കാലത്ത് നിക്ഷേപിച്ച ഭൂരിഭാഗം ആളുകൾക്കും പണം തിരികെ കിട്ടിയിട്ടില്ല. ജൂനിയർ കെ ജോഷിയെ അഡീഷനൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തു.

Keywords:  News, Kerala, Kannur, Fraud, Arrested, Top-Headlines, Cheating, Ernakulam, Cash, Police, Remanded, Court, Morris Coin, Morris Coin fraud case: Another arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia