ഒരു വര്‍ഷം മുമ്പ് അസുഖത്തെ തുടര്‍ന്ന് മരിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും 2 മക്കളും മരിച്ചനിലയില്‍

 


കോഴിക്കോട്:  (www.kvartha.com 10.12.2021) കോഴിക്കോട് അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലില്‍ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരെ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് വീടിനകത്ത് തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരു വര്‍ഷം മുമ്പ് അസുഖത്തെ തുടര്‍ന്ന് മരിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും 2 മക്കളും മരിച്ചനിലയില്‍

ഭര്‍ത്താവിന്റെ മരണവും സാമ്പത്തിക പ്രയാസവും കുടുംബത്തെ ഏറെ തകര്‍ത്തിരുന്നുവെന്ന് ബന്ധുക്കളും പരിസരവാസികളും പറയുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു അസുഖത്തെ തുടര്‍ന്ന് പ്രിയയുടെ ഭര്‍ത്താവ് പ്രകാശന്‍ മരിക്കുന്നത്. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളത്. തൊഴിലുറപ്പ് ജോലിക്ക് പോയാണ് പ്രിയ കുടുംബം പുലര്‍ത്തിയിരുന്നത്.

Keywords:  Mother and Children Found Dead in House, Kozhikode, News, Local News, Dead Body, Children, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia