അനാശാസ്യ പ്രവര്‍ത്തനത്തിനായി മക്കളെ പലര്‍ക്കും കൈമാറിയ മാതാവ് കസ്റ്റഡിയില്‍
Jul 24, 2015, 11:53 IST
മലപ്പുറം: (www.kvartha.com 24.07.2015) മലപ്പുറം കോട്ടയ്ക്കലില്‍ മക്കളെ ഉപയോഗിച്ച് അനാശാസ്യപ്രവര്‍ത്തനം നടത്തിയ മാതാവ് കസ്റ്റഡിയില്‍. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ അനാശാസ്യത്തിന് ഉപയോഗിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പീഡനത്തിനിരയായ മൂന്നു സഹോദരിമാരെയും പോലീസും ചൈല്ഡ്ലൈന് പ്രവര്‍ത്തകരും ചേര്‍ന്ന് മോചിപ്പിച്ച് ശിശുക്ഷേമസമിതിയ്ക്കു മുമ്പാകെ ഹാജരാക്കിയശേഷം നിര്ഭയഹോമിലേക്ക് മാറ്റി. പതിനാലും പതിനാറും പതിനേഴും വയസ്സുള്ള കുട്ടികളെയാണ് മൈസൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കൊണ്ടുപോയി മാതാവിന്റെ ഒത്താശയോടെ പലരും പീഡിപ്പിച്ചത്.
മലപ്പുറം ഷാഡോപോലീസ് നല്കിയ വിവരമനുസരിച്ച് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍
കാരക്കാടന്റെ നേതൃത്വത്തില്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകരെത്തി വ്യാഴാഴ്ച കുട്ടികളെ മോചിപ്പിക്കുകയായിരുന്നു. ഏജന്റുമാര്‍ വഴിയാണ് കുട്ടികളെ മാതാവ് അനാശാസ്യത്തിന് ഉപയോഗിച്ചിരുന്നത്.
ആവശ്യക്കാരില്‍ നിന്നും പണം മാതാവ് നേരിട്ട് വാങ്ങുകയാണ് പതിവ്. തങ്ങളെ നിരവധിപേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ ജനന സര്‍ട്ടിഫിക്കറ്റോ ഇല്ലെന്നാണ് വിവരം. മജിസ്ട്രേറ്റിനു മുന്‍പാകെ ഹാജരാക്കി പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. വൈദ്യപരിശോധനയും നടത്തും.
പീഡനത്തിനിരയായ മൂന്നു സഹോദരിമാരെയും പോലീസും ചൈല്ഡ്ലൈന് പ്രവര്‍ത്തകരും ചേര്‍ന്ന് മോചിപ്പിച്ച് ശിശുക്ഷേമസമിതിയ്ക്കു മുമ്പാകെ ഹാജരാക്കിയശേഷം നിര്ഭയഹോമിലേക്ക് മാറ്റി. പതിനാലും പതിനാറും പതിനേഴും വയസ്സുള്ള കുട്ടികളെയാണ് മൈസൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കൊണ്ടുപോയി മാതാവിന്റെ ഒത്താശയോടെ പലരും പീഡിപ്പിച്ചത്.
മലപ്പുറം ഷാഡോപോലീസ് നല്കിയ വിവരമനുസരിച്ച് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍
ആവശ്യക്കാരില്‍ നിന്നും പണം മാതാവ് നേരിട്ട് വാങ്ങുകയാണ് പതിവ്. തങ്ങളെ നിരവധിപേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ ജനന സര്‍ട്ടിഫിക്കറ്റോ ഇല്ലെന്നാണ് വിവരം. മജിസ്ട്രേറ്റിനു മുന്‍പാകെ ഹാജരാക്കി പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. വൈദ്യപരിശോധനയും നടത്തും.
Also Read:
ബൈക്കില്‍ ബസിടിച്ച് യുവതി ദാരുണമായി മരിച്ചു

Keywords: Malappuram, Police, Court, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.