കോട്ടയം: വീട്ടുവഴക്കിനിടെ അമ്മായിയമ്മ മരുമകളുടെ ചെവി കടിച്ചു പറിച്ചു. മരുമകളുടെ അക്രമത്തില്പെട്ട് അമ്മായിഅമ്മയുടെ ചുണ്ടും കൈകളും മുറിഞ്ഞു. ഇരുവരെയും പോലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചെവിഅറ്റുതൂങ്ങിയ മരുമകളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തിരശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
കൊല്ലാട് മലമേല്‍ക്കാവ് ക്ഷേത്രത്തിനു സമീപത്തെ ചെങ്ങഴത്തുപറമ്പില് വീട്ടില്‍ അമ്മായിഅമ്മയും മരുമകളും തമ്മിലുണ്ടായ വഴക്കാണ് അപകടത്തില്‍ കലാശിച്ചത്. മകന് ജോലിയ്ക്കു പോയ സമയത്തായിരുന്നു ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയതെന്നു പൊലീസ് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസി കൂടിയായ പനച്ചിക്കാട് പഞ്ചായത്തംഗം വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തിയപ്പോഴേയ്ക്കും ഇരുവരും വീടിനുള്ളില്‍ അവശരായി കിടക്കുകയായിരുന്നു. തുടര്‍ന്നു പൊലീസ് ജീപ്പില്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മകന്റെ രണ്ടാം ഭാര്യയാണ് ആക്രമണത്തിനിരയായ അയ്മനം സ്വദേശിനി. ഏഴു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയും ഉണ്ട്. മകന്റെ ആദ്യഭാര്യ വീട്ടിലെ നിരന്തരമായ പ്രശ്നങ്ങളെ തുടര്‍ന്നു ബന്ധം ഉപേക്ഷിച്ചു പോകുകയായിരുന്നെന്ന് നാട്ടുകാര്‍ അറിയിച്ചു.

Keywords: Kerala, Kottayam, Ear, mother, natives, wife, house, police, hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.