കടബാധ്യത: അമ്മയെ വിഷം കൊടുത്തു കൊന്ന് മകന്‍ ജീവനൊടുക്കി

 


ഇടുക്കി: (www.kvartha.com 28.09.2015) കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വെട്ടുക്കാട് പ്രദേശത്തെ കര്‍ഷകരായിരൂന്ന അമ്മയും മകനും വീടിനൂള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. വെട്ടുക്കാട് വിളക്ക് നാച്ചിയമ്മന്‍ പാറ പരേതനായ ആന്റണിയുടെ ഭാര്യ ശാരദ(82), മകന്‍ തങ്കപ്പന്‍ (37) എന്നിവരെയാണ് വീടിനൂള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടത്.

ഒറ്റപെട്ട സ്ഥലത്താണ് ഇവരൂടെ വീട് . ഇവരൂടെ വീട്ടില്‍ നിന്നൂം പേരയ്ക്ക പറിക്കാനെത്തിയ ശാരദയുടെ മകളുടെ ഭര്‍ത്താവ് ബാല സുബ്രഹ്മണ്യനാണ്  ഇരൂവരെയും മരിച്ചനിലയില്‍ കണ്ടത്. രാവിലെ എട്ടു മണി ആയിട്ടും കതക് തുറക്കാതിരിക്കുകയും ഉച്ചത്തില്‍ ടെലിവിഷന്‍ പ്രവര്‍ത്തിക്കൂന്നതും കണ്ട് തട്ടിവിളിച്ചിട്ടും കതക് തുറക്കാതിരുന്നതിനെ തുടര്‍ന്ന് പിന്‍ വശത്ത് കൂടി അകത്ത് കയറിയപ്പോഴാണ് മുന്‍ വശത്തെ മുറിയില്‍ നിലത്ത് കമഴ്ന്ന് കിടക്കൂന്ന രീതിയില്‍ ശാരദയുടെയും തങ്കപ്പന്റെയും ജഡങ്ങള്‍ കണ്ടത്.
കടബാധ്യത: അമ്മയെ വിഷം കൊടുത്തു കൊന്ന് മകന്‍ ജീവനൊടുക്കി

പിന്നീട് മറയൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന
കടബാധ്യത: അമ്മയെ വിഷം കൊടുത്തു കൊന്ന് മകന്‍ ജീവനൊടുക്കിനടത്തി. തങ്കപ്പന്റെ ആത്മഹത്യ കൂറിപ്പ് കണ്ടെത്തി. താന്‍ മരിച്ചാല്‍ മാതാവിനെ നോക്കാന്‍ ആളില്ലാത്തതിനാലാണ് മാതാവിന് വിഷം നല്‍കിയതെന്നു പറഞ്ഞ കത്തില്‍ കടം വാങ്ങിയവരൂടെ ലിസ്റ്റും തുകയൂം എഴുതിയിരൂന്നൂ.കോവില്‍ക്കടവ് സ്വദേശിയായ സുഹൃത്തിനെ
സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നൂം കത്തില്‍ എഴുതിയിട്ടുണ്ട്.

രണ്ട് ഏക്കറിലധികം കൃഷി സ്ഥലമുണ്ടായിരൂന്ന ഇവര്‍ കരിമ്പ് കര്‍ഷകരായിരുന്നു. വ്യാപാരികളില്‍ നിന്നൂം കടം വാങ്ങി കൃഷി ചെയ്തതിനെ തുടര്‍ന്ന് കടക്കെണിയിലായ ഇവര്‍ കൃഷി സ്ഥലമെല്ലാം ഒറ്റിയ്ക്ക് നല്‍കിയശേഷം കൂലിപണിയ്ക്ക് പോയാണ് ജീവിച്ചിരൂന്നത്. തങ്കപ്പന്‍ അവിവാഹിതനാണ്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോുളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനൂ കൊണ്ടുപോയി. ശാരദയുടെ മറ്റ് മക്കള്‍: ഓമന സുബ്രഹ്മണ്യന്‍, മണി ബാലമൂരുകന്‍, ചെമ്പകം സെല്‍വരാജ്, ദ്രൂപത്.

Also Read:
ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

Keywords:  Idukki, Suicide, Police, Kottayam, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia