Stray Dogs | അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവ് നായകളെ സൂക്ഷിക്കുക; റോഡ് ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ അപകടമുണ്ടാക്കുന്നുവെന്ന് എംവിഡി
Mar 16, 2024, 10:58 IST
കൊച്ചി: (KVARTHA) വലിച്ചെറിയുന്ന ബോടെല്‍ ഭക്ഷണവസ്തുക്കളും അറവുശാലകളിലെയും അവശിഷ്ടങ്ങള്‍ തെരുവോരങ്ങളില്‍ പതിവ് കാഴ്ചകളായതോടെ, അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവ് നായകളുടെ എണ്ണവും സംസ്ഥാലത്ത് ക്രമാതീതമായി വര്‍ധിച്ച് വരുകയാണ്. ഇവയുടെ ശല്യവും ആക്രമണവും മൂലം പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ തന്നെ ബുദ്ധിമുട്ട് ഏറിയിരിക്കുകയാണ്. ഈ അവസരത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോടോര്‍ വാഹന വകുപ്പ്.
റോഡുകളില്‍ തെരുവ് നായകള്‍ കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങളിലാണ് എംവിഡി മുന്നറിയിപ്പുമായി എത്തിയത്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവ് നായകള്‍ ഭക്ഷണം തേടി റോഡുകളില്‍ കൂട്ടത്തോടെ ഇറങ്ങുന്നത് റോഡ് ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ അപകടമുണ്ടാക്കുന്നുവെന്ന് എംവിഡി് ഫേസ്ബുകില്‍ കുറിച്ചു.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
അലഞ്ഞുതിരിയുന്ന തെരുവ്നായക്കള്‍ ലോകമെമ്പാടുമുള്ള നിരത്തുകളില്‍ വാഹന യാത്രക്കാര്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണ്, അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകള്‍ ഭക്ഷണം തേടി നമ്മുടെ റോഡുകളില്‍ കൂട്ടത്തോടെയും ഒറ്റയായും ഇറങ്ങാറുണ്ട് ഇത് റോഡ് ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ അപകടമുണ്ടാക്കുന്നു.
കണക്കുകള്‍ പ്രകാരം റോഡില്‍ അലയുന്ന നായ്ക്കള്‍ മൂലം 1,376 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് ഇക്കാലത്ത് റോഡപകടങ്ങള്‍ക്കു ഏറ്റവും പ്രധാന കാരണങ്ങളില്‍ ഒന്നു തെരുവ് മൃഗങ്ങളാണ്. ഏതുനിമിഷവും അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കള്‍ നിങ്ങളുടെ വാഹനത്തിന്റെ മുന്നിലേക്ക് എടുത്തു ചാടിയേക്കാം. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്. അതിനാല്‍ ഒരു അടിയന്തരഘട്ടത്തില്‍ വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ പാകത്തില്‍ ഉള്ള തയ്യാറെടുപ്പോട് കൂടി വേണം ഇരുചക്ര യാത്രികര്‍ വാഹനം കൈകാര്യം ചെയ്യേണ്ടത്. പ്രത്യേകിച്ചും ചെറു റോഡുകളിലാണ് തെരുവ് നായകളുടെ ശല്യം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത് ഇത്തരം റോഡുകളില്‍ മുന്നില്‍ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട് എന്ന മുന്‍വിധിയോടെ വാഹനം ഓടിക്കുവാന്‍ ശ്രദ്ധിക്കുക.....

Keywords: News, Kerala, Kerala-News, Malayalam-News, Social-Media-News, Motor Vehicle Department, MVD, Suggestions, Street Dogs, Jump Across, Road, Transport, Travel, Passengers, Social Media, Facebook Post, Motor Vehicle Department's suggestions street dogs will jump across.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.