Tragedy | മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടു, തൊട്ടുപിന്നാലെ ഉണ്ടായിരുന്ന ബൈക്ക് യാത്രികന് കുഴിയില്‍ വീണ് മറ്റൊരു വാഹനം ഇടിച്ച് ദാരുണാന്ത്യം
● ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു
● അപകടം വീടിന് സമീപത്തു വച്ച്
● വിനയായത് റോഡിന് സമീപത്തെ ജലജീവന്‍ മിഷന്റെ കുഴി
കോഴിക്കോട്: (KVARTHA) മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടു, തൊട്ടുപിന്നാലെ ഉണ്ടായിരുന്ന ബൈക്ക് യാത്രികന് കുഴിയില്‍ വീണ് മറ്റൊരു വാഹനം ഇടിച്ച് ദാരുണാന്ത്യം. മാവൂര്‍ പെരുവയലില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്കാണ് അപകടം സംഭവിച്ചത്.
പെരുവയല്‍ ചിറ്റാരിക്കുഴിയില്‍ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ അഭിന്‍ കൃഷ്ണ (22 ) ആണ് മരിച്ചത്. ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ വീടിന് സമീപത്തു വച്ചായിരുന്നു അപകടം. റോഡിന് സമീപം ജലജീവന്‍ മിഷന്റെ കുഴിയുണ്ടായിരുന്നു. കുഴിയുടെ സമീപത്തെത്തിയപ്പോള്‍ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ ബൈക്കില്‍ വന്ന അഭിന്‍ ബ്രേക്ക് ചവിട്ടിയെങ്കിലും റോഡില്‍ മറിഞ്ഞു വീണു.
ഇതോടെ റോഡിലേക്ക് വീണ അഭിന്റെ തലയില്‍ എതിര്‍വശത്തു നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്തുവച്ചു തന്നെ അഭിന്‍ മരിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബിന്ദുവാണ് അഭിന്റെ അമ്മ.
#RoadAccident #AbhinKrishna #FatalAccident #Motorcycle #Obituary