Car Fire | കണ്ണൂരിനെ നടുക്കി ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Jan 7, 2024, 23:49 IST
കണ്ണൂര്‍: (KVARTHA) പ്രദേശത്തെ നടുക്കത്തിലാഴ്ത്തി വീണ്ടും ഓടികൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. തളിപറമ്പില്‍ ഞായറാഴ്ച രാത്രി ഏഴര മണിയോടെ ടാഗോര്‍ സ്കുളിന് സമീപം ഹ്യൂണ്ടായി ഇയോണ്‍ കാറാണ് കത്തിനശിച്ചത്.
കാറിലുണ്ടായിരുന്ന ഡ്രൈവര്‍ മരത്തക്കാട്ട് രാഗേഷ്, കൂടെയുണ്ടായിരുന്ന യാത്രക്കാരനായ പണ്ണേരി ജയരാജന് എന്നിവര്‍ പുക ഉയന്നപ്പോള്‍ തന്നെ കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടു. തടിക്കടവില്‍ നിന്നും കുപ്പത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
വിവരമറിഞ്ഞെത്തിയ തളിപറമ്പ് ഫയര്‍ സ്റ്റേഷന് ഗ്രേഡ് ഓഫിസര്‍ രാജീവന്, ഓഫിസര്‍മാരായ ബിജു, വിപിന്‍, വിജയ്, മാത്യു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വെള്ളം ചീറ്റി തീയണച്ചു. മാസങ്ങള്‍ക്ക് മുമ്പും സമാന രീതില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. ദമ്പതികള്‍ വെന്തുമരിച്ച സംഭവം വരെ ഈയടുത്തുണ്ടായി.

Keywords: News, Malayalam-News, Kerala, Kerala-News, Kannur, Car, Car on Fire, Fire Force, moving car caught on fire; Passengers escaped.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.