മൊയാരത്ത് ശങ്കരന്‍ സ്മാരക പുരസ്‌കാരം ഡോ. കെ കെ എന്‍ കുറുപ്പിന്

 


കണ്ണൂര്‍: (www.kvartha.com 09.05.2020) മൊയാരത്ത് ശങ്കരന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്‌കാരം ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പിന്. മലബാറിലെ ചരിത്രം പൊതു സമൂഹത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി എന്ന നിലയിലാണ് കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ കെ കെ എന്‍ കുറുപ്പിന് പുരസ്‌കാരം നല്‍കുന്നത്.കയ്യൂര്‍ സമരത്തെ കുറിച്ച് നടത്തിയ ഗവേഷനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്ത സമയത്താണ് കര്‍ഷക സമരങ്ങളെ കുറിച്ചും മറ്റും വിശദമായി പഠിച്ചത്.

പഴശ്ശി സമരം കൂടാളി ഗ്രന്ഥവരി ഉള്‍പ്പെടെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധിയായ പുരസ്‌കാരങ്ങളും നേരത്തെ ലഭിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് ഉപദേശിക സമിതി ചെയര്‍മാന്‍, മലയാളം സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗം, കോഴിക്കോട് സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസ് ചെയര്‍മാന്‍, കണ്ണൂര്‍ ജില്ലാ സെന്‍ട്രല്‍ ലൈബ്രറി ഇ എം എസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍.മൊയാരത്ത് ശങ്കരന്‍ സ്മാരക ഫൗണ്ടേഷനും മൊയാരത്ത് ശങ്കരന്‍ സ്മാരക ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്ററും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്.

മൊയാരത്ത് ശങ്കരന്‍ സ്മാരക പുരസ്‌കാരം ഡോ. കെ കെ എന്‍ കുറുപ്പിന്

പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ലോക് ഡൗണിന് ശേഷം ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ വിതരണം ചെയ്യും. മൊയാരത്ത് ശങ്കരന്‍ സ്മാരക ഫൗണ്ടേഷന്റെയും ലൈബ്രറിയുടെയും സംയുക്ത യോഗത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലൈബ്രറി പ്രസിഡന്റ് പുല്ലായിക്കൊടി ചന്ദ്രന്‍ അധ്യക്ഷനായി. ഫൗണ്ടേഷന്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ മൊയാരത്ത്, ലൈബ്രറി സെക്രട്ടറി സി പി രാജന്‍, പി കെ ബൈജു, വി പുരുഷോത്തമന്‍, എ പങ്കജാക്ഷന്‍, വി കെ ആഷിയാന തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Kannur, News, Kerala, Award, Book, History, Strike, Dr. K K N Kurup, Moyarath Sankaran Memorial Award
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia