കലക്ടര്‍ ഓവറായി; എം പി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

 


കോഴിക്കോട്: (www.kvartha.com 02.07.2016) കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്തിനെതിരെ എം.കെ.രാഘവന്‍ എംപി മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. ജനപ്രതിനിധിയെ അവഹേളിച്ച കല്കടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ചീഫ് സെക്രട്ടറിക്കും എം പി രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

കലക്ടര്‍ എന്‍.പ്രശാന്തും കോഴിക്കോട് എംപി എം.കെ.രാഘവനും തമ്മിലുള്ള വാക്പയറ്റ് തുടങ്ങിയിട്ട് ദിവസങ്ങളായി. ഫേസ്ബുക്കിലും ഇവരുടെ വാക് പയറ്റ് കാണാമായിരുന്നു. കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചുചേര്‍ത്ത എംപി ഫണ്ട് അവലോകന യോഗത്തിലായിരുന്നു വാക്പയറ്റിന്റെ തുടക്കം. യോഗത്തില്‍ എം.കെ.രാഘവന്‍ എത്തിയെങ്കിലും കലക്ടര്‍ ഉണ്ടായിരുന്നില്ല.

തന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികളില്‍ പുനഃപരിശോധന തുടര്‍ച്ചയായി നടക്കുന്നതിലുള്ള അതൃപ്തിയും തന്നെ അറിയിക്കാതെ ഇതു ചെയ്യുന്നതിലെ അപാകതയും എംപി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെ ഉദ്യോഗസ്ഥരെ വിരട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി കലക്ടറും രംഗത്തെത്തി.

തന്റെ ഫണ്ട് ഉപയോഗിച്ചു നടത്തേണ്ട പ്രവൃത്തികളില്‍ എത്രയെണ്ണത്തിനു ഭരണാനുമതി നല്‍കിയെന്ന് അറിയണമെന്നാവശ്യപ്പെട്ട് എം പി നല്‍കിയ കത്തിനു കലക്ടര്‍ മറുപടി നല്‍കാത്തതിന്റെ പ്രതിഷേധവും അപമാനിച്ചതിനു മാപ്പുപറഞ്ഞില്ലെങ്കില്‍ മാനനഷ്ടത്തിനു കേസ് നല്‍കുമെന്ന മുന്നറിയിപ്പുമായി തൊട്ടടുത്ത ദിവസം തന്നെ എംപിയും രംഗത്തെത്തി.

കലക്ടര്‍ ഓവറായി; എം പി മുഖ്യമന്ത്രിക്ക് പരാതി നല്‍കിഇതോടെ ഇരുവര്‍ക്കുമെതിരെ ട്രോളുകളും ഉയര്‍ന്നു. ചലച്ചിത്രനടന്‍
ദിലീപിനെ എംപിയും നടന്‍ തിലകനെ കലക്ടറുമായി ചിത്രീകരിച്ചാണ് ട്രോള്‍ ഉയര്‍ന്നത്. 'മാപ്പുപറയുന്നതാണു നല്ലത്' എന്നു ദിലീപ് പറയുമ്പോള്‍, കുന്നംകുളത്തിന്റെ ഭൂപടം നല്‍കി 'ഇപ്പോള്‍ ഇതേയുള്ളു' എന്നു തിലകന്‍! പറയുന്നതായിരുന്നു ട്രോള്‍. ഈ അവസരത്തിലാണ് കുന്നംകുളത്തിന്റെ മാപ്പ് കലക്ടര്‍ തന്റെ പ്രശാന്ത് നായര്‍ എന്ന വ്യക്തിപരമായ പേജില്‍ പോസ്റ്റ് ചെയ്തത്.

ഈ മാപ്പ് സമൂഹമാധ്യമങ്ങളില്‍ ആളി കത്തി. 'ജനങ്ങള്‍ ഭൂമിശാസ്ത്രം അറിയുന്നതിനാണു മാപ്പ് പോസ്റ്റ് ചെയ്തതെ'ന്നു കലക്ടറുടെ 'വിശദീകരണം'. എന്നായിരുന്നു ട്രോള്‍.

Keywords: M K Raghavan Threatens to sue Kozhikode collector N Prashanth, Complaint, Pinarayi vijayan, Chief Minister, Facebook, post, Maps, Social Network, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia