ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരികെ വിളിക്കണമെന്നും, എംപിമാരുടെ പ്രാദേശിക വികസന ഫൻഡ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ജി ദേവരാജന്‍
May 26, 2021, 12:04 IST
കൊല്ലം: (www.kvartha.com 26.05.2021) ലക്ഷദ്വീപിന്‍റെ പൈതൃകവും ദ്വീപ് നിവാസികളുടെ ജീവിതോപാധികളും വിശ്വാസവും തകര്‍ക്കുന്ന തരത്തില്‍ ഭരണ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പടേലിനെ തിരികെ വിളിക്കണമെന്ന് ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടറി ജി ദേവരാജന്‍.
ദ്വീപ് നിവാസികളുടെ പ്രധാന ജീവിത മാര്‍ഗങ്ങളായ മത്സ്യബന്ധനത്തിനും ക്ഷീരകൃഷിക്കും വിഘാതം ഉണ്ടാക്കുന്നതാണ് പുതിയ പരിഷ്ക്കാരങ്ങള്‍. മീൻപിടുത്ത തൊഴിലാളികളുടെ ഷെഡുകളും മറ്റും മുന്നറിയിപ്പില്ലാതെ പൊളിച്ചു മാറ്റിയതും കാലിവളര്‍ത്തലിന് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയതും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നതിനു കാരണമായിട്ടുണ്ട്.
99 ശതമാനം മുസ്ലീങ്ങള്‍ അധിവസിക്കുന്ന ലക്ഷദ്വീപില്‍ മദ്യക്കച്ചവടത്തിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും സ്കൂളുകളിലും മറ്റും മാംസാഹാരം നിരോധിച്ചതും ദ്വീപ് നിവാസികളുടെ ഭക്ഷണരീതികളിലും ആചാര വിശ്വാസങ്ങളിലും ഭരണകൂടം അനാവശ്യമായി കൈകടത്തുന്നതിനു തെളിവാണ്.
തദ്ദേശീയരായ താത്ക്കാലിക ജീവനക്കാരേയും അധ്യാപകരേയും അകാരണമായി കൂട്ടത്തോടെ പിരിച്ചുവിട്ടതും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നിഷേധിക്കുന്ന നടപടികളും തികച്ചും ജനാധിപത്യ വിരുദ്ധവും രാജ്യത്തൊരിടത്തും നിലവിലില്ലാത്ത പരിഷ്ക്കാരങ്ങളുമാണ്.
രാജ്യം മുഴുവന്‍ കോവിഡ് മഹാമാരിക്കും അനുബന്ധ രോഗങ്ങള്‍ക്കും എതിരെ പോരാടുമ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാഥമികത നല്‍കാതെ വംശ വിദ്വേഷത്തിന്‍റെ കുഴല്‍ക്കണ്ണാടിയിലൂടെ ഭരണ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന ശാന്തിയും സമാധാനവും തകര്‍ക്കുന്ന പ്രവര്‍ത്തികളാണ്. താരതമ്യേന കുറ്റകൃത്യങ്ങളും സമര പ്രക്ഷോഭങ്ങളും കുറഞ്ഞ ലക്ഷദ്വീപിനെ അശാന്തിയിലേക്ക് തള്ളിവിട്ട അഡ്മിനിസ്ട്രേറ്ററെ എത്രയും പെട്ടെന്ന് തിരികെവിളിക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.
ലക്ഷദ്വീപിന്‍റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുവാന്‍ പൊരുതുന്ന ദ്വീപ് നിവാസികള്‍ക്ക് ഫോര്‍വേഡ് ബ്ലോകിന്‍റെ ഐക്യദാര്‍ഢ്യവും ദേവരാജന്‍ അറിയിച്ചു.
അതേസമയം രാജ്യമെമ്പാടും കൊറോണ വൈറസ് വ്യാപനം മൂലം ആശുപത്രികളില്‍ കിടക്കകള്‍ക്കും ഓക്സിജനും വെന്റിലേറ്ററുകള്‍ക്കും മറ്റു അത്യാവശ്യ സൗകര്യങ്ങള്‍ക്കും അഭാവം നേരിടുന്നതിനാല്‍ മരവിപ്പിച്ച എംപിമാരുടെ പ്രാദേശിക വികസന ഫൻഡ് പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യമേഖലയ്ക്കായി കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 35,000 കോടി രൂപയാണ് നീക്കിവച്ചത്. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന്‍റെയും വരുമാനക്കുറവിന്‍റെയും കണക്കുകള്‍ ചൂണ്ടിക്കാട്ടി പദ്ധതിവിഹിതം പൂര്‍ണമായും സര്‍കാര്‍ ഉപയോഗിക്കുന്നില്ല.
പി എം കെയര്‍ ഫൻഡില്‍ എത്ര തുക വന്നുവെന്നോ എത്ര ചെലവഴിച്ചുവെന്നോ പാര്‍ലമെന്റിനെപ്പോലും അറിയിക്കുന്നില്ല. ആരോഗ്യമേഖലയ്ക്കായി നീക്കിവച്ച വിഹിതവും പി എം കെയര്‍ ഫൻഡ് വഴി ലഭിച്ച വരുമാനവും യഥാസമയം ഉപയോഗിച്ചിരുന്നുവെങ്കില്‍ പ്രാണവായുവും ചികിത്സയും കിട്ടാതെ ആളുകള്‍ കോവിഡ് ബാധിച്ച് മരിക്കുന്നത് ഒഴിവാക്കാമായിരുന്നു.
പ്രാദേശിക തലത്തില്‍ എല്ലാ മേഖലകളിലും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 1993-94 കാലഘട്ടത്തില്‍ ആരംഭിച്ച എംപിമാരുടെ പ്രാദേശിക വികസന ഫൻഡിലൂടെ രാജ്യത്താകമാനം വികസനകാര്യത്തില്‍ പ്രാദേശിക ഗവണ്മെന്റുകളെ സഹായിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

തുടക്കത്തില്‍ ഇത് ഒരു വര്‍ഷം അഞ്ചുലക്ഷംരൂപയായിരുന്നെങ്കില്‍ ഇപ്പോഴത് പ്രതിവര്‍ഷം അഞ്ചു കോടി രൂപയാണ്. ഈ ഫൻഡ് കേന്ദ്ര സര്‍കാര്‍ കഴിഞ്ഞവര്‍ഷം മരവിപ്പിച്ചില്ലായിരുന്നൂവെങ്കില്‍ ജില്ലാ-താലുക്-ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് കാലത്ത് അടിയന്തിര സൗകര്യങ്ങള്‍ ഒരുക്കുവാന്‍ എംപിമാര്‍ക്ക് കഴിയുമായിരുന്നു.
കോവിഡിന്‍റെ മൂന്നാം വരവും ഉണ്ടാകുമെന്ന് ശാസ്ത്ര ലോകം അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ എംപിമാരുടെ പ്രാദേശിക വികസന ഫൻഡ് ഉടനടി പുനസ്ഥാപിക്കണമെന്ന് ദേവരാജന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
Keywords: News, Kollam, Kerala, State, MPs, MP, Local development fund, G Devarajan, MPs' local development fund should be restarted: G Devarajan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.