Serial | മകള്‍ ധ്വനി കൃഷ്ണ സീരിയലിന്റെ ഭാഗമായതില്‍ സന്തോഷം പങ്കുവച്ച് അഭിനേതാക്കളായ മൃദുല വിജയ്യും യുവകൃഷ്ണയും
Oct 2, 2022, 20:50 IST
കൊച്ചി: (www.kvartha.com) മകള്‍ ധ്വനി കൃഷ്ണ സീരിയലിന്റെ ഭാഗമായതില്‍ സന്തോഷം പങ്കുവച്ച് അഭിനേതാക്കളായ മൃദുല വിജയ്യും യുവകൃഷ്ണയും. യുവ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സോന എന്ന കഥാപാത്രത്തിന്റെ മകളായാണ് ധ്വനിയെ അവതരിപ്പിച്ചത്. വീട്ടില്‍ നിന്നു ഷൂടിന് ഇറങ്ങുന്നതു മുതലുള്ള കാര്യങ്ങള്‍ യുട്യൂബ് ചാനലിലൂടെ താരങ്ങള്‍ പങ്കുവച്ചിരുന്നു.
യുവകൃഷ്ണയുടെ ആദ്യ സീരിയലാണ് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ധ്വനിക്കും കൂടി അതില്‍ അവസരം ലഭിച്ചതോടെ അച്ഛനും മകളും ആദ്യമായി അഭിനയിച്ചത് ഒരേ സീരിയലിലായി. കുഞ്ഞിനെ സീരിയലില്‍ അഭിനയിപ്പിക്കാം എന്നത് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
കഴിഞ്ഞദിവസം വരെ ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് ചിന്തിച്ചതേയില്ല. ആദ്യം ഷൂടിന് കൊണ്ടു വന്ന കുഞ്ഞിന് മൂന്നു മാസം പ്രായമുണ്ട്. അതിനാല്‍ നവജാതശിശുവായി കാണിക്കാനാകില്ല. വേറൊരു കുഞ്ഞിനെ ഒരുപാട് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അപ്പോള്‍ സംവിധായകന്‍ പ്രസാദ് ആണ് ധ്വനിയെ കൊണ്ടു വരാമോ എന്നു യുവയോട് ചോദിച്ചത്. യുവ സമ്മതിച്ചതോടെ ജനിച്ച് 36-ാം ദിവസം തന്നെ ധ്വനി സീരിയലിന്റെ ഭാഗമായത്.
ഇത്രയും ചെറിയ കുഞ്ഞിനെ ഷൂടിന് കൊണ്ടു പോകാമോ എന്ന സംശയം ചിലര്‍ക്ക് ഉണ്ടാകാം. എന്നാല്‍ സുരക്ഷിതമായി, കുഞ്ഞിന് യാതൊരു അസ്വസ്ഥതയും ഉണ്ടാകാതെയാണ് ഷൂട് നടത്തിയത്. വളരെ കുറച്ച് ക്ലോസ് ഷോടുകള്‍ക്ക് മാത്രമാണ് വാവയെ ഉപയോഗിച്ചത്. ബാക്കി സീനുകളില്‍ ഡമ്മി ആയിരുന്നു. ഒരു ദിവസത്തെ ഷൂടു മാത്രമാണ് ഉണ്ടായിരുന്നതെന്നും യുവ പറഞ്ഞു.
Keywords: Mridula Vijay And Yuva Krishna About Daughter Dwani Krishnas Miniscreen Debut On Manjil Virinja Poov Serial, Kochi, Cine Actor, Child, Television, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.