പെണ്‍കുട്ടികളുടെ വിവാഹ പ്രായം: മുസ്ലിം സംഘടനകളുടെ നീക്കങ്ങള്‍ക്കെതിരെ MSF നേതാവ്

 


കോഴിക്കോട്: വിവാഹപ്രായമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്‌ലിം സമുദായത്തിന്റെ പേരില്‍ വിവിധ സംഘടനകളില്‍ നടത്തുന്ന നീക്കങ്ങളെ വിമര്‍ശിച്ച് എം.എസ്.എഫ് മുന്‍ സംസ്്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ്. പെണ്‍കുട്ടികളുടെ വിവാഹ പ്രായമടക്കം ഭരണഘടന അനുവദിച്ച പരിരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് മുസ്‌ലിം ലീഗ്, സമസ്ത, മുജാഹിദ് വിഭാഗങ്ങൾ, ജമാഅത്തെ ഇസ്ലാമി തുടങ്ങി വിവിധ മുസ്‌ലിം രാഷ്ട്രീയ-സംഘടനാ നേതാക്കളുടെ യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ വ്യക്തിനിയമ സംരക്ഷണത്തിനു വേണ്ടി നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതി എന്ന പേരില്‍ പൊതുവേദി രൂപവല്‍കരിക്കുയും ചെയ്തിരുന്നു. ഈ കൂട്ടായ്മയുടെ ഉദ്ദേശ്യലക്ഷ്യത്തേയാണ് ഫിറോസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദ്യംചെയ്യുന്നത്.

'സമുദായ സംഘടനകള്‍ ഐക്യപ്പെടുന്നത് പൊതുവില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ സമീപ കാലത്ത് ഇവര്‍ ഐക്യപ്പെട്ടത് എന്തിനു വേണ്ടിയാണ്.? എന്‍.എസ്.എസും-എസ് എന്‍ ഡി പി യും ഐക്യപ്പെട്ടത് മുസ്ലിംകള്‍ അനര്‍ഹമായി പലതും നേടുന്നു എന്ന് പറഞ്ഞായിരുന്നു. ഇപ്പോള്‍ മുസ്ലിം സംഘടനകളാവട്ടെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്നും 16 ആക്കണം എന്നു പറഞ്ഞാണ് രംഗത്തുവന്നത്.'

പ്രതിലോമ പരമായ വിഷയങ്ങളിലാണോ സമുദായം ഒന്നിക്കേണ്ടത്.? മുസ്ലിംകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആയിപ്പോയി എന്നുള്ളതാണോ? ഫിറോസ് ചോദിക്കുന്നു.

മുസ്ലിം വിവാഹത്തില്‍ മഹറാണു (പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ടത്) പ്രധാനം. ഇന്ന് മഹറിനെ പിന്തള്ളി സ്ത്രീധനം പ്രധാനമായിമാറിട്ടുണ്ട്. എത്ര പെണ്‍കുട്ടികളാണു സ്ത്രീധനം നല്‍കാനാവാതെ വിവാഹ പ്രായം കഴിഞ്ഞ് നില്‍ക്കുന്നത്? എന്തേ സമുദായ സംഘടനകള്‍ ഇതിനെതിരെ ഒന്നിക്കാത്തത്? ഇവര്‍ ഒന്നിക്കുന്നത് ഇത്തരം വിഷയം ഉന്നയിക്കുന്നവര്‍ക്കെതിരെ ആയിരിക്കും, ഫിറോസ് പറയുന്നു.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം: മുസ്ലിം സംഘടനകളുടെ നീക്കങ്ങള്‍ക്കെതിരെ MSF നേതാവ്


ഫിറോസിന്റെ ചോദ്യശരങ്ങള്‍ക്ക് മൂര്‍ച്ച നല്കാന്‍   പിന്തുണയുമായി നിരവധിപേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തീയിട്ടുള്ളത്. സമുദായത്തിനകത്തെ ഒട്ടനവധി പ്രശ്‌നങ്ങള്‍ ജീര്‍ണ്ണിച്ച് നാറുകയും ചെറിയ വിഷയങ്ങളില്‍ തര്‍ക്കിച്ച് കടിപിടികൂടുയും ചെയ്യുമ്പോള്‍ അതിനു പരിഹാരം കാണാന്‍ വേണ്ടിയൊന്നും ഒരു ചുക്കുംചെയ്യാത്തവരാണ് ഇപ്പോള്‍ വിവാഹ പ്രായത്തിന്റെ  പേരില്‍ സംഘടിച്ചിരിക്കുന്നത്.     ഇതരസമുദായങ്ങളെ കൂടുതല്‍ സംഘടിതരാവാന്‍ പ്രേരിപ്പുക്കും വിധവും അവരെ പ്രകോപിപ്പിക്കുന്ന രീതിയിലും ഐക്യാഹ്വാനം നടത്തുയും യോഗം ചേര്‍ന്ന് പിരിയുകയും ചെയ്യുന്നതിനെ പലരും കണക്കിന് കളിയാക്കിയിട്ടുണ്ട്.

അതേസമയം ഫിറോസിന്റെ അഭിപ്രായങ്ങളെ വിമര്‍ശിച്ചും  ഖണ്ഡിച്ചും നിരവധി പേര്‍ രംഗത്തുണ്ട്. ഏറെ വിവാദമായേക്കാവുന്ന ഫിറോസിന്റെ പോസ്റ്റ് വരുംദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാണ് കണക്കൂകൂട്ടുന്നത്.

Also Read:

Keywords: Kerala, Kozhikode, P-K-Firos, MSF, Leader, Marriage, Muslim co-ordination, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia