MSF | മുഴുവന്‍ എ പ്ലസ് ലഭിച്ചിട്ടും ഇഷ്ട വിഷയം തെരെഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ല, കാര്‍ത്തികേയന്‍ കമീഷന്‍ റിപോര്‍ട് സര്‍കാര്‍ പുറത്ത് വിടാത്തതും ദുരൂഹം; മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പിന്നോക്കവസ്ഥയില്‍ പ്രതിഷേധിച്ച് രാപ്പകല്‍ സമരം നടത്തുമെന്ന് എംഎസ്എഫ്

 


കണ്ണൂര്‍: (www.kvartha.com) പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ ജില്ലകളിലെ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം എസ് എഫ് സംസ്ഥാനത്തുടനീളം പ്രക്ഷോഭമാരംഭിക്കുമെന്ന് എം എസ് എഫ് നേതാക്കള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിന്‍ അറിയിച്ചു. പരിപാടികളുടെ മൂന്നാം ഘട്ടം ജൂലായ് നാലിന് രാവിലെ 10 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് രാപ്പകല്‍ സമരം സംഘടിപ്പിക്കും. 

ഓരോ വര്‍ഷം കൂടും തോറും എസ് എസ് എല്‍ സി വിജയശതമാനം വര്‍ധിക്കുന്നതിന് അനുസരിച്ചു കൊണ്ടുള്ള പ്ലസ് വണ്‍ സീറ്റ് ലഭ്യത, വീശിഷ്യ മലബാറില്‍ വലിയ പ്രതിസന്ധിയാണ് വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിട്ടുള്ളത്. പ്രസ്തുത വിഷയത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഗവണ്‍മെന്റ് ശ്വാശ്വതമായ പരിഹാരം കാണുകയോ സീറ്റ് അപര്യാപ്തത പരിഹരിക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയം പരിഹരിക്കുന്നതിനായി ഓരോ വര്‍ഷവും മാര്‍ജിനല്‍ ഇന്‍ക്രീസ് എന്ന പേരില്‍ 65 പേരെ ഒരു ക്ലാസില്‍ കുത്തി നിറയ്ക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. അതിന് പരിഹാരം പുതിയ ബാചുകള്‍ അനുവദിക്കുക എന്നതാണ്.

ജില്ലയില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഉയര്‍ന്ന വിജയമാണ് ഇത്തവണ എസ് എസ് എല്‍ സിയില്‍ ഉണ്ടായിട്ടുള്ളത്. പക്ഷേ 5000 ല്‍ കൂടുതല്‍ കുട്ടികള്‍ ഇത്തവണയും പുറത്തിരിക്കേണ്ടി വരുമെന്ന സ്ഥിതിയാണുള്ളത്. ജില്ലയിലെ ഐ ടി ഐ, പോളി ടെക്‌നിക് അടക്കമുള്ള കോഴ്സുകള്‍ക്ക് പുറമെ ആണിത്. 

മണ്ഡലം അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ സീറ്റുകളുടെ കാര്യത്തില്‍ വലിയ അന്തരമാണ് നിലവിലുള്ളത്. മൂന്നാം അലോട്മെന്റ് കഴിഞ്ഞിട്ടും നിരവധി വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ലഭ്യമാകാതെ വന്നിട്ടുള്ളത്. മുഴുവന്‍ 'എ പ്ലസ്' ലഭിച്ചിട്ടും ഇഷ്ട വിഷയം തെരെഞ്ഞെടുക്കാനോ സ്‌കൂള്‍ തെരെഞ്ഞെടുക്കാനോ കുട്ടികള്‍ക്ക് സാധിക്കുന്നില്ല. മേല്‍ വിഷയങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം ഉണ്ടാവുന്നത് വരെ എം എസ് എഫ് സമര രംഗത്തുണ്ടാവും. 

പ്രസ്തുത വിഷയങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി സര്‍കാര്‍ നിയോഗിച്ച കാര്‍ത്തികേയന്‍ കമീഷന്‍ റിപോര്‍ട് ഇതുവരെ സര്‍കാര്‍ പുറത്ത് വിടാത്തതും ദുരൂഹമാണ്. റിപോര്‍ട് പുറത്തുവിട്ട് കൊണ്ട് റിപോര്‍ടില്‍ പറഞ്ഞിട്ടുള്ള പരിഹാര മാര്‍ഗങ്ങള്‍ സര്‍കാര്‍ നടപ്പിലാക്കണമെന്ന് എം എസ് എഫ് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

എം എസ് എഫ് സംസ്ഥാന ജെനറല്‍ സെക്രടറി സി കെ നജാഫ്, ജില്ലാ ജെനറല്‍ സെക്രടറി ജാസിര്‍ ഒകെ, ജില്ലാ കാംപസ് വിംഗ് കണ്‍വീനര്‍ തസ്ലീം അടിപ്പാലം, കണ്ണൂര്‍ മണ്ഡലം ജെനറല്‍ സെക്രടറി സുഹൈല്‍ പുറത്തില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

MSF | മുഴുവന്‍ എ പ്ലസ് ലഭിച്ചിട്ടും ഇഷ്ട വിഷയം തെരെഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നില്ല, കാര്‍ത്തികേയന്‍ കമീഷന്‍ റിപോര്‍ട് സര്‍കാര്‍ പുറത്ത് വിടാത്തതും ദുരൂഹം; മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ പിന്നോക്കവസ്ഥയില്‍ പ്രതിഷേധിച്ച് രാപ്പകല്‍ സമരം നടത്തുമെന്ന് എംഎസ്എഫ്


Keywords: News, Kerala, Kerala-News, Local-News, Education, Educational-News, Regional-News, MSF, Strike, Plus One Seat, Shortage, MSF move to strike over plus one seat shortage.   
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia