ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ വീണ്ടും ട്വിസ്റ്റ്; ബി ജെ പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എം ടി രമേശിന് മുന്‍തൂക്കം
Feb 7, 2020, 17:01 IST
കണ്ണൂര്‍ : (www.kvartha.com 07.02.2020) ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമാകുന്നു. ഡെല്‍ഹി തെരഞ്ഞെടുപ്പ് വിധിക്ക് ശേഷം ബി ജെ പി സംസ്ഥാന അധ്യക്ഷനായി എം ടി രമേശിനെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതു സംബന്ധിച്ചുള്ള തീരുമാനത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.
ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ നേതൃത്വത്തിലേക്ക് വരണമെന്ന നിലപാടിലാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസിനെ അനുകൂലിക്കുന്ന എം ടി രമേശ് നേതൃത്വത്തിലേക്ക് വരുന്നതിനോട് മുരളീധര വിഭാഗത്തിന് താല്‍പര്യമില്ല.
സമവായ സ്ഥാനാര്‍ത്ഥികളായി ശോഭാ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ ,കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേര്‍ ഉയര്‍ന്നു വന്നുവെങ്കിലും കേന്ദ്ര നേതൃത്വത്തിന് സ്വീകാര്യമായിട്ടില്ല. കേന്ദ്ര സര്‍കാരിനെതിരെ കേരളത്തില്‍ ഉള്‍പ്പടെ പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായി പ്രതിഷേധം ശക്തമാകുമ്പോഴും നേതൃതലത്തില്‍ നയിക്കാന്‍ ആളില്ലാത്തത് സംസ്ഥാന ഘടകത്തിന് തലവേദനയായിട്ടുണ്ട്.
സംസ്ഥാന അധ്യക്ഷനെ പോലും നിയോഗിക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടി എന്ന പഴി ചാനല്‍ ചര്‍ച്ചകളില്‍ പോലും ഉയരുകയാണ്. മാത്രമല്ല പാര്‍ട്ടിക്ക് നാഥനില്ലാത്തത് പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ച ബലിദാനികളുടെ കുടുബങ്ങളില്‍ നിന്നു വരെ ചോദ്യശരങ്ങളായി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി സംസ്ഥാന അധ്യക്ഷനെ നിയോഗിക്കുകയെന്ന തീരുമാനത്തിലേക്ക് കേന്ദ്ര നേതൃത്വം എത്തിച്ചേര്‍ന്നത്.
കേരളത്തിനായി ഒരു പ്രത്യേക പാക്കേജു തന്നെ ദേശീയ നേതൃത്വം തയാറാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇതു പ്രകാരം സുരേന്ദ്രന് ദേശീയ തലത്തില്‍ പാര്‍ട്ടി പദവി നല്‍കുകയും രമേശിനെ സംസ്ഥാന നേതൃത്വം ഏല്‍പ്പിക്കുകയും ചെയ്യും. ഈ കാര്യം കൃഷ്ണദാസിനെയും മുരളിയെയും അറിയിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ മാത്രമല്ല ജില്ലാ തലത്തിലും അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചിട്ടില്ല.
ഇപ്പോള്‍ ജില്ലാ തലത്തില്‍ നിലവിലുള്ള തല്‍സ്ഥിതി തുടരുകയാണ് ചെയ്യുന്നത്. കണ്ണൂരില്‍ തലശേരി ബാറിലെ അഭിഭാഷകനും നിലവില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ എന്‍ രത്‌നാകരന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കാസര്‍കോട് അഡ്വ എ ശ്രീകാന്തിന്റെയും പേരാണ് പരിഗണനയിലുള്ളത്. മറ്റിടങ്ങളിലുള്ള ജില്ലാ അധ്യക്ഷന്‍മാരുടെ കാര്യത്തിലും തീരുമാനം ഉടനെയുണ്ടാകുമെന്ന് കരുതുന്നു.
Keywords: MT Ramesh regards as BJP state president, Kannur, News, Politics, BJP, Controversy, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.