Memory | ബീഡി വലിക്കുന്നത് വിലക്കി; തളിപ്പറമ്പ് ഇ ടി സി സെൻ്ററിലെ പഠനം ഒഴിവാക്കിയ എം ടി

 
Thaliparamba ETC Center, where MT trained.
Thaliparamba ETC Center, where MT trained.

Image Credit: Arranged

●   എം ടി 1952ൽ ഗ്രാമസേവക പരിശീലനത്തിനെത്തിയത് തളിപ്പറമ്പിലെ ഇ ടി സിയിൽ.
●   ബീഡി വലിക്കുന്നതിനുള്ള വിലക്ക് എംടിയുടെ പരിശീലനം മുടക്കി.
●   'കാലം' എന്ന നോവലിൽ ഈ സംഭവം എംടി പരാമർശിക്കുന്നുണ്ട്.

കണ്ണൂർ: (KVARTHA) അന്തരിച്ച എഴുത്തുകാരൻ എം ടിയുടെ ഓര്‍മ്മകള്‍ വീണുറങ്ങുന്ന മണ്ണായി തളിപ്പറമ്പ് കരിമ്പത്തെ ഇടിസിയും. ഇന്നത്തെ കില സെന്ററായി മാറിയ ഇടിസിയില്‍ 1952 കാലഘട്ടിലാണ് എം ടി ഗ്രാമസേവക പരിശീനത്തിന് എത്തിയത്. ഗ്രാമസേവകന്‍മാരുടെ പ്രീ സര്‍വീസ് പരിശീലനം അന്ന് ഗാന്ധിയന്‍ രീതിയിലായിരുന്നു.

ഇവിടെ ബീഡിവലിക്കുന്നതിന് നിയന്ത്രണം ഉണ്ടായപ്പോഴാണ് അദ്ദേഹം പരിശീലനം പൂര്‍ത്തിയാക്കാതെ രാജിവെച്ച് പഠനം പാതി വഴിയിൽ അവസാനിപ്പിച്ച് തിരിച്ചുപോയത്. എം ടി ബീഡിവലിക്കുന്നത് കണ്ട് പ്രിന്‍സിപ്പൽ ഉപദേശിച്ചപ്പോഴാണ് ജോലി ഉപേക്ഷിച്ച് അദ്ദേഹം കോഴിക്കോടേക്ക് പോയത്.

ഇക്കാര്യം തന്റെ ആത്മകഥാംശം നിറഞ്ഞ കാലം എന്ന നോവലില്‍ സേതു എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പരോക്ഷമായിപറയുന്നുണ്ട്. അന്നത്തെ കാലത്ത് ഗ്രാമസേവക് ട്രെയിനിംഗ് സെന്റര്‍ (ജി.ടി.സി) ആയിരുന്ന സ്ഥാപനം പിന്നീട് ഇ.ടി.സി(എക്‌സ്‌ടെന്‍ഷന്‍ ട്രെയിനിംഗ് സെന്റര്‍) ആയി മാറി.

ഇപ്പോള്‍ കിലയുടെ പരിശീലനകേന്ദ്രമാണിത്. കേരളത്തില്‍ കൊട്ടാരക്കരയിലും കരിമ്പത്തും മാത്രമാണ് അന്ന് ഗ്രാമസേവക പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്

#MTVasudevanNair #Thaliparamba #SmokingBan #KeralaHistory #Literature #Training

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia