മദ്രസാധ്യാപക ക്ഷേമനിധി ഊര്‍ജ്ജിത അംഗത്വ വിതരണം സമാപനം 18ന്

 


മദ്രസാധ്യാപക ക്ഷേമനിധി ഊര്‍ജ്ജിത അംഗത്വ വിതരണം സമാപനം 18ന്
തിരുവനന്തപുരം: സമ്പൂര്‍ണമായും പലിശരഹിതമാക്കി പുനരാവിഷ്‌കരിച്ച കേരള മദ്രസാധ്യാപകക്ഷേമ നിധിയുടെ ആനുകൂല്യം കൂടുതല്‍ ഉപഭോക്താക്കളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല കാമ്പയിനിന്റെ സമാപന പരിപാടികള്‍ 18-ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കും.

മദ്രസാധ്യാപകക്ഷേമനിധിയെക്കുറിച്ചുള്ള വിശദമായ ക്ലാസും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കാമ്പയിനില്‍ പുതുതായി അംഗത്വം എടുക്കുന്നതിനും അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുന:സ്ഥാപിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. പുതുതായി അംഗത്വം എടുക്കാന്‍ ജനനത്തീയതി തെളിയിക്കുന്ന രേഖയുടെ പകര്‍പ്പും, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം.

അംഗത്വം പുന:സ്ഥാപിക്കേണ്ടവര്‍ ക്ഷേമനിധി അംഗത്വ തിരിച്ചറിയല്‍ കാര്‍ഡും, പോസ്റ്റോഫീസ് പാസ്ബുക്കും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 - 2720577, 9446451698, 9447478049 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ അറിയിച്ചു.

Keywords:  Thiruvananthapuram, Teacher, Kerala, Muallim welfare membership disribution, Pension, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia