Died | മുതലപ്പൊഴിയിലെ അപകടത്തില്‍ മീന്‍പിടിത്ത തൊഴിലാളിക്ക് ദാരുണാന്ത്യം

 


തിരുവനന്തപുരം: (KVARTHA) മുതലപ്പൊഴിയില്‍ വീണ്ടും അപകടം. വ്യാഴാഴ്ച (05.10.2023) രാവിലെയുണ്ടായ അപകടത്തില്‍ മീന്‍പിടിത്ത തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. വള്ളത്തിലിടിച്ച് നൗഫലിന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് മെഡികല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അതേസമയം മുതലപ്പൊഴിയില്‍ മീന്‍പിടിത്ത തൊഴിലാളികള്‍ അപകടത്തില്‍ പെടുന്ന സംഭവം തുടര്‍കഥകളാവുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകള്‍ ഉള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെയുള്ള കടലിലേക്ക് പോകുന്നത്പൂര്‍ണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂടി ഡയറക്ടര്‍ സര്‍കാരിന് റിപോര്‍ട് നല്‍കിയിരുന്നു. 

Died | മുതലപ്പൊഴിയിലെ അപകടത്തില്‍ മീന്‍പിടിത്ത തൊഴിലാളിക്ക് ദാരുണാന്ത്യം

പുലിമുട്ടിലെ നിര്‍മാണത്തിലെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അശാസ്ത്രീയ രീതിയിലുള്ള നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കാണിച്ചാണ് മീന്‍പിടിത്ത തൊഴിലാളികള്‍ പ്രതികരിച്ചത്. 

Keywords:  Mudalpozhi, Fisherman, Died, Accident, Naufal, Mudalpozhi: Fisherman died in accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia