KSU | പോരാട്ട മികവിനുള്ള അംഗീകാരം; മുഹമ്മദ് ശമ്മാസ് കെ എസ് യു സംസ്ഥാന നേതൃത്വത്തിലേക്ക്

 


കണ്ണൂർ: (www.kvartha.com) കെ എസ് യു സംസ്ഥാന വെെസ് പ്രസിഡന്റായി മുഹമ്മദ് ശമ്മാസിനെ നിയോഗിച്ചത് പോരാട്ട മികവിനുള്ള അംഗീകാരമായി. എസ്എഫ്ഐയുടെ ചുവപ്പൻ കോട്ടയായ കണ്ണൂരിൽ ക്യാംപസുകളിൽ പുതുജീവൻ കെ എസ് യുവിന് കൈവന്നത് മുഹമ്മദ് ശമ്മാസിന്റെ പോരാട്ട മികവ് കാരണമാണ്. ആരോപണ വിധേയനായ കണ്ണൂർ സർവകലാശാല വിസി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു നടത്തിയ പോരാട്ടങ്ങളാണ് പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്.

                     
KSU | പോരാട്ട മികവിനുള്ള അംഗീകാരം; മുഹമ്മദ് ശമ്മാസ് കെ എസ് യു സംസ്ഥാന നേതൃത്വത്തിലേക്ക്


പത്തിലേറെ കേസുകൾ ഈ സമര പരമ്പരകളിൽ നേതൃത്വം നൽകിയതിന് ശമ്മാസിന്റെ പേരിലുണ്ടെങ്കിലും അയോഗ്യതയുള്ള വിസി രാജി വയ്ക്കുന്നതിനായി ഇപ്പോഴും സമര പരമ്പരകൾ തന്നെ നടത്തുകയാണ് ഈ യുവ നേതാവ്. നിലവിൽ കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്. പെരിങ്ങോം സ്വദേശിയായ മുഹമ്മദ്‌ ശമ്മാസ് എൽഎൽബി വിദ്യാർഥി കൂടിയാണ്. അലോഷ്യസ് സേവ്യറാണ് പുതിയ കെ എസ് യു സംസ്ഥാന പ്രസിഡന്റ്.

എ ഗ്രൂപുകാരനായിരുന്ന അലോഷ്യസ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പിന്തുണയോടെയാണ് പ്രസിഡന്റായത് എന്നാണ് റിപോര്‍ടുകള്‍. മുഹമ്മദ് ശമ്മാസ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും മറ്റൊരു വെെസ് പ്രസിഡന്റായ ആന്‍ സെബാസ്റ്റ്യന്‍ എ ഗ്രൂപിന്റെയും നോമിനിയാണെന്ന പ്രചാരണം സംഘടനയ്ക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. ശമ്മാസിനുവേണ്ടി കെ സുധാകരനാണ് സജീവമായി നീക്കം നടത്തിയതെന്നാണ് അഭ്യൂഹം.

29 കാരനായ അലോഷ്യസ് സേവറിനെ പ്രായപരിധിയില്‍ ഇളവുവരുത്തിയാണു പ്രസിഡന്റായി നിയോഗിച്ചത്. പ്രായപരിധി അട്ടിമറിക്കുന്നതിനിടെ സംഘടനയ്ക്കുള്ളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടും അലോഷ്യസ് തന്നെ കെ എസ് യുവിനെ നയിക്കാൻ വേണമെന്ന തീരുമാനവുമായി നേതൃത്വം മുന്നോട്ടുപോകുകയായിരുന്നു. 27 വയസാണ് കെ എസ് യുവിലെ പ്രായ പരിധി.

അലോഷ്യസിനെ പ്രസിഡന്റാക്കാനുള്ള തീരുമാനത്തിനെതിരെ കെ എസ് യുവിലെ ഒരു വിഭാഗം ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. തങ്ങളില്‍ പെട്ടയാളാണെങ്കിലും അലോഷ്യസിനെതിരെ എ ഗ്രൂപ് തന്നെ രംഗത്തുവന്നിരുന്നു. വിഡി സതീശനുമായുള്ള അലോഷ്യസിന്റെ അടുപ്പമാണ് എതിര്‍പ്പിന് പിന്നിലെ കാരണമായത്. പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും ജെനറല്‍ സെക്രടറിമാരും സെക്രട്ടറിമാരുമടങ്ങുന്ന 37 അംഗ സംസ്ഥാന കമിറ്റിയാണ് നിലവിലേത്. പുനഃസംഘടന നടക്കുന്നതോടെ ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന കമിറ്റിയുടെ ഭാഗമായി വരും.

Keywords: Muhammad Shammas elected as KSU state Vice President, Kerala,Kannur,News,Top-Headlines,Latest-News,President,KSU.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia