Mujahid State Conference | മുജാഹിദ് സംസ്ഥാന സമ്മേളനം മലപ്പുറത്ത്: പ്രഖ്യാപന പ്രചാരണ സമ്മേളനം മെയ് 14ന് കണ്ണൂരില്‍ നടക്കും
May 11, 2023, 20:43 IST
കണ്ണൂര്‍: (www.kvartha.com) വിശ്വ മാനവികത്ക്ക് വേദവെളിച്ചമെന്ന സന്ദേശവുമായി മുജാഹിദ് സംസ്ഥാന സമ്മേളനം ഡിസംബര്‍ 28, 29, 30, 31 തീയതികളില്‍ മലപ്പുറത്ത് നടക്കുമെന്ന് കെ എന്‍ എം മര്‍കസ് ദുവ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാലുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ആഗോള പ്രശസ്തരായ പണ്ഡിതന്‍മാരും ബുദ്ധിജീവികളും പ്രഭാഷകരും പങ്കെടുക്കും. അഞ്ചുലക്ഷം പേരാണ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമാകുന്നത്. സമ്മേളനത്തിന്റെ പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടു സമ്മേളന പ്രഖ്യാപന സമ്മേളനം മെയ് 14ന് വൈകുന്നേരം നാലരയ്ക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും.
കെ എന്‍ എം മര്‍ക്സ് ദുവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇകെ അഹ് മദ്കുട്ടി അധ്യക്ഷനാകും. ജെനറല്‍ സെക്രടറി സിപി ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പളളി എം എല്‍ എ, ഡെപ്യൂടി മേയര്‍ ശബീന, സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി സി മമ്മൂട്ടി എന്നിവര്‍ പങ്കെടുക്കും.
കേരള ജംയ്യുത്തുല്‍ ഉലമ ജെനറല്‍ സെക്രടറി ഡോ.കെ ജമാലുദ്ദീന്‍, ഫാറൂഖി, സി എം മൗലവി ആലുവ, കെ എല്‍ പി യൂസുഫ്, പ്രൊഫ. അഹ് മദ് കുട്ടി മ്അനി, എന്‍ എം ജലീല്‍, അബ്ദുല്‍ ലത്വീഫ് കരിമ്പുലാക്കല്‍, അലി മ്അദനി മറയൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രഖ്യാപന സമ്മേളനത്തില്‍ വിപുലമായ സൗകര്യങ്ങള്‍ കണ്ണൂരില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി വനിതകളടക്കം മൂവായിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, കെ എല്‍ പി ഹാരിസ്, ഡോ. ഇസ്മഈല്‍ കരിയാട്, സിസി ശക്കീര്‍ ഫാറൂഖി, ഡോ.പികെ അബ്ദുല്‍ ജലീല്‍, പിടിപി മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
Keywords: Mujahid State Conference in Malappuram, Kannur, News, Inauguration, Press Meet, Conference, Malappuram, Declaration, Rajmohan Unnithan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.