മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന പിണറായിയുടെ നിലപാടിനെതിരെ സമരസമിതി രംഗത്ത്
May 29, 2016, 12:01 IST
തൊടുപുഴ: (www.kvartha.com 29.05.2016) മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ സമരസമിതി രംഗത്ത്. പുതിയ അണക്കെട്ട് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കി. പുതിയ അണക്കെട്ടിന്റെ ആവശ്യകതകള്‍ നേരില്‍ കണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിലപാടിലുറച്ചാണ് കേരളത്തിന്റെ നിയമയുദ്ധങ്ങളെല്ലാം ഇത്രയും കാലം നടന്നത്. അതേസമയം നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കുമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പുതിയ നിലപാട്. പിണറായി വിജയന്റെ പുതിയ പ്രസ്താവന ജയലളിതയുടെ തമിഴ്നാടിന് കൂടുതല്‍ അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Keywords:Thodupuzha, Idukki, Pinarayi vijayan, Chief Minister, Mullaperiyar, Mullaperiyar Dam, Kerala, Tamilnadu, Jayalalitha,.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.