മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതിയുടെ പരിശോധന കേരളം ബഹിഷ്‌ക്കരിച്ചു

 



മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതിയുടെ പരിശോധന കേരളം ബഹിഷ്‌ക്കരിച്ചു
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധനയ്ക്കായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പരിശോധന കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചു. സമിതി അംഗങ്ങള്‍ തമിഴ്‌നാടിന് അനുകൂലമായ നിലപാടെടുക്കുന്നു എന്നാരോപിച്ചാണ് ബഹിഷ്‌ക്കരണം.

സമതിയുടെ പരിശോധന പ്രഹസനമാണെന്നു കേരളം ആരോപിച്ചു ഏകപക്ഷീയമായ പരിശോധനയാണു നടത്തുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സമിതിയംഗങ്ങള്‍ തയാറാകുന്നില്ല. വാദഗതികള്‍ അംഗീകരിക്കുന്നില്ല. അണക്കെട്ട് ബലപ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ആണു സമിതി അംഗങ്ങള്‍ മുന്നോട്ടു വെക്കുന്നതെന്നും  കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 ഉന്നതാധികാര സമിതിയോടൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കു പോകാന്‍ ശ്രമിച്ച തമിഴ്  മാധ്യമ  പ്രവര്‍ത്തകരെ കേരള പോലീസ് തടഞ്ഞു. കേരളത്തില്‍ നിന്നുളള  മാധ്യമ  പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണിത്. തമിഴ് മാധ്യമ പ്രവര്‍ത്തകരെ അണക്കെട്ടില്‍ എത്തിക്കാന്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഇവരെ കേരള പോലീസ് തടയുകയായിരുന്നു.

Keywords: Mullaperiyar Dam, Inspection, Boycotts, Kerala, Kumali

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia