ഇടുക്കി: (www.kvartha.com 10.11.2014) മുല്ലപ്പെരിയാറിന്റെ പേരില്‍ വീണ്ടും നിയമയുദ്ധത്തിനൊരുങ്ങുന്ന കേരളം, എതിരായി വിധി ലഭിച്ച സുപ്രീം കോടതിയില്‍ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ഖജനാവില്‍ നിന്നും ചിലവഴിച്ചത് 70,75,9606 കോടി. ഈ വര്‍ഷം മെയ് എട്ടുവരെയുള്ള വക്കീല്‍ ഫീസും മറ്റ് അനുബന്ധ ചിലവുകളുമാണ് ഈ തുക.
2006 ഏപ്രില്‍ ഒന്നുമുതല്‍ 2011 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ മാത്രം മുല്ലപ്പെരിയാര്‍ കേസിന്റെ നടത്തിപ്പിനായി വക്കീല്‍ഫീസടക്കം 1,33,43,628 കോടി ചിലവഴിച്ചിട്ടുണ്ട്. 2009 ന് ശേഷം സുപ്രിം കോടതിയില്‍ ഹാജരായത് പ്രഗ്തഭരായ അഭിഭാഷകര്‍ തന്നെയാണ്. വക്കീല്‍ ഫീസിനത്തില്‍ വന്‍തുകയാണ് ഇവര്‍ കൈപ്പറ്റിയിട്ടുള്ളത്. അഡ്വ. ഹരിഷ് എന്‍ സാല്‍വേയ്ക്ക് 15 തവണകളിലായി 2,32,96,350 രൂപയാണ് നല്‍കിയിട്ടുള്ളത്. അഡ്വ. ജി പ്രഖാസിന് ഒന്‍പത് തവണയായി 11,79,549 രൂപയും അഡ്വ.മോഹന്‍ വി കടര്‍കിക്ക് 18 തവണയായി 97,85,098 രൂപയും അഡ്വ.രാജീവ് ദവാന് 13 തവണയായി 77,00,000 രൂപയും അഡ്വ. അപ്രജിത് സിംങ് രണ്ട് തവണകളിലായി 6,05,000 രൂപയും അഡ്വ.വി ഗിരി 13 തവണയായി 27,60,000 രൂപയും അഡ്വ. എം.ആര്‍ രമേഷ് ബാബു ഒന്‍പത് തവണയായി 15,98,000 രൂപയും അഡ്വ.പി .പി റോയ്ക്ക് ഒരു സിറ്റിംങ്ങിനായി 2,75,000 രൂപയും ഇക്കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ ഹാജരാകാന്‍ അഡ്വ.ഗായത്രി ഗോസ്വാമിക്ക് 4,50,000 രൂപയും സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു.
സുപ്രീം കോടതിയില്‍ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് എന്‍ജിനിയര്‍ പി ലതിക നടത്തിയ ദല്‍ഹി യാത്രകള്‍ക്കും മറ്റുമായി 18,24,857 രൂപയും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജയിംസ് വില്‍സന്റെ യാത്ര ചിലവായി 7,97,788 രൂപയും അസിസ്റ്റന്റ് എന്‍ജിനിയര്‍ പ്രിയേഷ് രാഘവന് 3,51,958 രൂപയും സര്‍ക്കാര്‍ ചിലവഴിച്ചിട്ടുണ്ട്. മല്ലപ്പെരിയാര്‍ സമതി ചെയര്‍മാന്‍ എം. കെ പരമേശ്വരന്‍ നായര്‍ക്ക് യാത്രപടി ഇനത്തില്‍ 618892 രൂപയും ജോയിന്റ് ഡയറക്ടര്‍ ലീന ജോര്‍ജിന് 2,01,865 രൂപയും ജോയിന്റെ ഡയറക്ടര്‍ രാജശേഖരന് 67,737 രൂപയും അബ്രഹാം കോശി, ശിവകുമാര്‍ എ.ഡി എന്നിവര്‍ക്ക് യഥാക്രമം 48,360 രൂപയും 20,745 രൂപയും നല്‍കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്.
മുല്ലപ്പെരിയാര്‍ ഡാം എംപവര്‍മെന്റ് കമ്മറ്റിയുടെ സന്ദര്‍ശനിത്തിനായും ഹോട്ടല്‍ താമസത്തിനുമായി 2010 മുതല്‍ 2011 വരെ മാത്രം 17,91,519 രൂപ ചിലവഴിച്ചു. ഡാമിന്റെ ബലക്ഷയം സംബന്ധിച്ച് റൂര്‍ക്ക് ഐ.ഐറ്റിയുടെ പഠനത്തിനായി സംസ്ഥാനം 29,78,100 രൂപയും ഡല്‍ഹി ഐ.ഐ.റ്റിക്കായി 8,98,880 രൂപയുമാണ് ചിലവഴിച്ചത്. ഡാമുമായി ബന്ധപ്പെട്ട് നടത്തിയ മറ്റ് പഠനങ്ങള്‍ ഉള്‍പ്പെടെ ഈ ഇനത്തില്‍ 40,43,280 രൂപ പൊതുഖജനാവില്‍ നിന്നും ചിലവായി.

Keywords : Mullaperiyar Dam, Kerala, Tamilnadu, Case, Court, Mullaperiyar: Kerala spent 70 crore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.