തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിഎസിന് മറുപടിയുമായി പിണറായി വിജയന്‍ രംഗത്ത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സി.പി.എം പോളിറ്റ്ബ്യൂറോ നിലപാടിനെതിരെ വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പി.ബി നിലപാട് കേരളത്തിന്റെ വികാരത്തിന് കടകവിരുദ്ധമാണെന്നായിരുന്നു വി.എസിന്റെ പ്രസ്താവന. സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തിന് അനുയോജ്യമായതരത്തില്‍ പി.ബി നിലപാട് വ്യക്തമാക്കുമെന്ന് കരുതുന്നതായും വി.എസ് പറഞ്ഞിരുന്നു. മുല്ലപ്പെരിയാറില്‍ പി.ബിക്ക് പ്രത്യേക മനോഭാവമില്ലെന്ന് പിണറായി വ്യക്തമാക്കി. തമിഴ്‌നാടിന് വെള്ളം നല്‍കാമെന്ന് കേരളവും സമ്മതിച്ചതാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് പി.ബി പറഞ്ഞതില്‍ എന്താണ് അവ്യക്തതയെന്നും അദ്ദേഹം ചോദിച്ചു.
മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയം ഉണ്ടെന്ന കാര്യത്തിലും പി.ബിക്ക് സംശയമില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് പൊളിറ്റ്ബ്യൂറോ ആവശ്യപ്പെടുന്നത്. പി.ബി. നിലപാടിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവര്‍ ഇക്കാര്യം മനസിലാക്കണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Keywords: Pinarayi vijayan, V.S Achuthanandan, Mullaperiyar, CPM,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.