സുധാകരന്റേത് വ്യക്തിപരമായ അഭിപ്രായം: മുല്ലപ്പള്ളി രാമചന്ദ്രന്‍

 


കണ്ണൂര്‍: സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് കെ. സുധാകരന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അത് കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏത് സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പറയേണ്ടിവന്നതെന്നറിയില്ലെന്നും മുല്ലപ്പള്ളി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സുധാകരന്റേത് വ്യക്തിപരമായ അഭിപ്രായം: മുല്ലപ്പള്ളി രാമചന്ദ്രന്‍സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മൗനം പാലിക്കുന്നത് ശരിയല്ല. അദ്ദേഹം മൗനം വെടിയണം. സുധാകരന്റെ പ്രസ്താവന കെ.പി.സി.സി പ്രസിഡന്റ് അറിഞ്ഞില്ലെന്ന് പറയുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ അഭിപ്രായം പറയുകതന്നെ വേണമെന്നും മുല്ലപ്പള്ളി തുടര്‍ന്ന് പറഞ്ഞു.

മസ്‌ക്കറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് സുധാകരന്‍ വിവാദ പ്രസ്താവന നടത്തിയത്. സൂര്യനെല്ലി പെണ്‍കുട്ടി നാട് നീളെ നടന്ന് വ്യഭിചാരം നടത്തിയെന്നും രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും പെണ്‍കുട്ടി അതിന് ശ്രമിച്ചില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. വേശ്യവൃത്തി നടത്തി പണം വാങ്ങിയ ശേഷം പീഡിപ്പിച്ചുവെന്ന് ചാനലിലൂടെ വിളിച്ച് പറയുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ജസ്റ്റിസ് ബസന്തിന്റെ വിവാദ പരാമര്‍ശത്തെ സുധാകരന്‍ ന്യായീകരിക്കുകയും ചെയ്തിരുന്നു. സുധാകരന്റെ പ്രസ്താവനക്കെതിരെ ഡി.വൈ.എഫ്.ഐ. ഉള്‍പെടെ നിരവധി സംഘടനകളും മഹിളാ കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ തിരുത്തില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സംഭവം വിവാദമായതിനു ശേഷവും കെ. സുധാകരന്‍ എം.പി. വ്യക്തമാക്കിയിരുന്നു.

Keywords:  Mullappally Ramachandran, Kannur, Case, K.Sudhakaran, Kerala, Mullappally says Sudhakaran's statement was personal, Suryanelli Case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia