മലയാളികള്‍ക്കു നേരെയുള്ള ആക്രമണം: ജയലളിതയ്ക്കു ഉമ്മന്‍ ചാണ്ടി കത്തയച്ചു

 


തിരുവനന്തപുരം: തമിഴ്‌നാട്ടിലെ മലയാളികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു ഉമ്മന്‍ ചാണ്ടി കത്തയച്ചു. മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കു കേരളത്തില്‍ ആവശ്യമായ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാന്‍ സംയുക്ത പ്രസ്താവന നടത്താന്‍ തയാറാണ്. വ്യാജ വാര്‍ത്തകളും തെറ്റായ പ്രചാരണങ്ങളും സംഘര്‍ഷം സൃഷ്ടിക്കുന്നു. തമിഴരായ ജോലിക്കാരെ അപമാനിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ സത്വര നടപടി സ്വീകരിക്കണം. മതിയായ നടപടികള്‍ തമിഴ്‌നാട് സ്വീകരിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിക്കുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.

Keywords:Jayalalitha, Oommen Chandy, Mullaperiyar, Letter, Malayalees, Tamilnadu, Kerala, Thiruvananthapuram, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia