ഭരണം നഷ്ടമായാലും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്നാണ് മന്ത്രി കെഎം മാണിയുടെ നിലപാട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 10 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ സമരസ്വഭാവം മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മുല്ലപ്പെരിയാര്‍ വിഷശയത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ കഴിയുക മാണിയുടെ പാര്‍ട്ടിയ്ക്ക് തന്നെയാണ്. അതിനാല്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ തന്നെയാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനവും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒളിഞ്ഞും മറിഞ്ഞും കോണ്‍ഗ്രസിനെതിരെ കുത്തുന്ന മാണി ഗ്രൂപ്പിന് ഇടതു മുന്നണി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. അതിനാല്‍ മാണിയുടെ മുന്നറയിപ്പ് കേവലം രാഷ്ട്രീയക്കാരന്റെ സംസാരമായി തള്ളിവിടാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ യുക്തമായ തീരുമാനം എടുത്തില്ലെങ്കില്‍ തന്റെ എംഎല്‍എമാരെയും എംപി മാരെയും രാജിവെപ്പിക്കാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്. കേന്ദ്രത്തല്‍ ഒരു പക്ഷെ ഇതു വലിയ ക്ഷീണം സംഭവച്ചേക്കില്ല. എന്നാല്‍ കേരളത്തില്‍ ഇതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അന്ത്യമാകും. മാണിഗ്രൂപ്പിലെ മന്ത്രി പിജെ ജോസഫ് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് തീര്‍ത്ത മനുഷ്യമതിലില്‍ സംബന്ധിച്ച് എല്‍ഡിഎഫിലേക്കു പോകുന്നതിനുള്ള സൂചനകള്‍ നല്‍കിക്കഴിഞ്ഞു. മോന്‍ജോസഫിനേയും കൂട്ടി എംഎല്‍എ സ്ഥാനം രാജിവെയ്ക്കാതെ തന്നെ പിജെ ജോസഫ് എല്‍ഡിഎഫിലേക്കു ചേക്കാറാന്‍ ശ്രമിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.
എന്നാല്‍ കെഎം മാണിയുടെ ഭീഷണിയ്ക്ക് വഴങ്ങിക്കൊടുക്കരുതെന്ന് ആര്‍ ബാലകൃഷ്ണ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞു. യുഡിഎഫിലെ മറ്റു ചില ഘടകകക്ഷികള്‍ക്കും ഈ അഭിപ്രായമാണുള്ളത്. മുസ്‌ലിം ലീഗ് തല്‍ക്കാലം മാണിക്കെതിരെ ഒന്നും സംസാരിക്കില്ല. കാരണം അഞ്ചാം മന്ത്രി പോക്കറ്റിലാകാതെ കമന്റ് അടിച്ചാല്‍ മാണി തിരിച്ച് കൊത്തിയാല്‍ സംഗതി നഷ്ടം ലീഗിനാണ്. മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ചു സമരത്തിനിറങ്ങിയാല്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് ചെറിയ നഷ്ടം സംഭവിച്ചാലും ഭാവിയില്‍ അത് വലിയ ഗുണം ചെയ്യുമെന്നാണ് മാണിഗ്രൂപ്പിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫിനോടു അനുഭാവം പുലര്‍ത്തുന്ന സമീപനങ്ങളാണ് മാണി ഗ്രൂപ്പ് സ്വീകരിച്ചുവരുന്നത്.
കല്ലിനും മുള്ളിനും ഏല്‍ക്കാതെ പ്രശ്‌നം പരിഹരിക്കുകയെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ മുമ്പിലുള്ളത്. അതിനാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി കൃത്യമായ തീരുമാനങ്ങളും നടപടികളും എടുക്കേണ്ടതുണ്ട്. തന്റെ സര്‍ക്കാര്‍ തകരാതെ സൂക്ഷിക്കുകയെന്നത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. പിറവം ഉപതിരഞ്ഞെടുപ്പും മുഖ്യമന്ത്രിയ്ക്ക് മുമ്പിലുള്ള മറ്റൊരു ഭീഷണിയാണ്.
-മിന്‍ശാദ് അഹ്മദ്
Keywords: Oommen Chandy, UDF, Mullaperiyar, Kerala Congress (m), K.M.Mani, Kerala, Politics,Minshad Ahmed

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.