കൊച്ചി: കേരളത്തില്‍ പുതിയ രൂപത്തില്‍ 700 ഓളം മള്‍ട്ടി ലെവല്‍ മാര്‍കറ്റിംഗ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി സൂചന പുറത്തുവന്നു. എറണാകുളം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇവയില്‍ മിക്കതും പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കെല്ലാം ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ഓഫീസുകളുണ്ടെന്നാണ് വിവരം. മണിചെയിന്‍ മാതൃകയിലാണ് ഇവയുടെ പ്രവര്‍ത്തനം.
മണിചെയിന്‍, നിക്ഷേപ തട്ടിപ്പ് സംഭവങ്ങളുമായി ബന്ധപ്പെട്ട് 2010 മുതല്‍ സംസ്ഥാനത്ത് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും അന്വേഷണം സ്തംഭിച്ചിരിക്കുകയാണ്. ലോകല്‍ പോലീസ് അന്വേഷിച്ച കേസുകള്‍ ക്രൈംബ്രാഞ്ചും പ്രത്യേക ടീമുകളും അന്വേഷിച്ചെങ്കിലും ഇതുവരെയും ഒരു കേസിലും കുറ്റപത്രം സമര്പിക്കാന് സാധിച്ചിട്ടില്ല. ഈ തട്ടിപ്പു കേസുകളില്‍ അറസ്റ്റിലായവരെല്ലാം ഇപ്പോള്‍ പുറത്താണുള്ളത്. ഇവര്‍ തന്നെയാണ് പുതിയരീതിയിലുള്ള മണിചെയിന്‍ തട്ടിപ്പുകളുമായി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് പൂട്ടിപ്പോയ മള്‍ട്ടീലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലെ ആളുകളെയും ഇവര്‍ സംഘടിപ്പിക്കുന്നുണ്ട്. 8,000 കോടി രൂപയാണ് ഇത്തരത്തില്‍ മലയാളികളില്‍ നിന്ന് മള്‍ട്ടീലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ തട്ടിയത്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിച്ച മള്‍ട്ടി ലെവല്‍ മാര്‍കറ്റിംഗ് കമ്പനിയാണ് സംസ്ഥാനത്ത് ആദ്യമായി മണിചെയിന്‍ തട്ടിപ്പുമായി രംഗപ്രവേശം ചെയ്തത്. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മണിചെയിന്‍ മാതൃകയില്‍ നല്‍കിയായിരുന്നു പ്രവര്‍ത്തനം. കമ്പനികള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ലഭിച്ചതിനാല്‍ കേരളത്തിലെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. കമ്പനി അധികൃതര്‍ക്കെതിരെ അന്വേഷണം നടന്നെങ്കിലും തുടര്‍നടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
എറണാകുളം കേന്ദ്രീകരിച്ച് കണ്ണൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ നടത്തിയ മണിചെയിന്‍ പദ്ധതി പലരീതിയിലാണ് ആളുകളെ തട്ടിപ്പിനിരയാക്കിയത്. ഇതിനെതിരെയുള്ള അന്വേഷണവും തുടങ്ങിയേടത്തുതന്നെ. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയ ഒരു കമ്പനി പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഇപ്പോള്‍ തട്ടിപ്പു നടത്തുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Keywords: Kochi, Ernakulam, Thrissur, Police, Crime Branch, Keralam, Multi level Marketing Company
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.