തിരുവനന്തപുരം: മുനമ്പം ഫിഷിംഗ് ഹാര്‍ബറിന്റെ ബേസിനും മൗത്തും ഡ്രഡ്ജ് ചെയ്യുന്നതിനുളള പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 24-ന് രാവിലെ ഒമ്പപതിന് ഹാര്‍ബര്‍ പരിസരത്ത് നടക്കുമെന്ന് ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.
112 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് മൂന്ന് തവണ ദര്‍ഘാസുകള്‍ ക്ഷണിച്ചെങ്കിലും ആരും തന്നെ ദര്‍ഘാസില്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ ഈ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കേരള സംസ്ഥാനത്തെ മാരിടൈം കോര്‍പറേഷനെ ഏല്‍പിക്കാന്‍ നവംബറില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ബേപ്പൂര്‍ തുറമുഖത്ത് ഡ്രഡ്ജിംഗ് ജോലിയില്‍ ഏര്‍പെട്ടിരുന്ന 'സിന്ധുരാജ്' എന്ന ഡ്രഡ്ജര്‍ ഒരു മാസത്തേയ്ക്ക് മുനമ്പത്തേയ്ക്ക് മാറ്റുകയായിരുന്നു. ചാനലിന്റെ ആഴം കുറഞ്ഞ ഭാഗം ഏകദേശം ബ്രേക്ക് വാട്ടറിന്റെ അറ്റത്തു നിന്നും 150 മീറ്റര്‍ മുതല്‍ 460 മീറ്റര്‍ വരെയാണ്. ഈ ഭാഗം കടലിലായതിനാല്‍ തിരയില്‍ നിന്ന് ഡ്രഡ്ജ് ചെയ്യുവാന്‍ 'സിന്ധുരാജ്' പോലുളള ഡ്രഡ്ജര്‍ വേണമെന്നതിനാല്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.

Keywords: K.Babu, Inauguration, Kerala, Thiruvananthapuram, Munambam Fishing Harbour, Corporation, Sinduraj, Sinduraj, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.