ഇടുക്കി: (www.kvartha.com 20.09.2015) മൂന്നാറിലെ എസ്റ്റേറ്റുകള്‍ കയ്യേറിയതാണെന്ന പരാതിയില്‍ ടാറ്റയ്ക്കെതിരെ കേസെടുത്തു. ഒമ്പത് എസ്റ്റേറ്റുകളിലെ കയ്യേറ്റത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഒമ്പത് കേസുകളാണ് മൂന്നാര്‍ ,ദേവികുളം , നെടുങ്കണ്ടം സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്.
സര്‍ക്കാര്‍ ഭൂമി കയ്യേറി കൈവശം വച്ച് ധനലാഭം ഉണ്ടാക്കിയതിനാണ് ടാറ്റയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ലാന്റ് കണ്‍സര്‍വന്‍സി ആക്ടിലെ വിവിധ വകുപ്പുകളും ഐ പി സി 423, 424 വകുപ്പുകളും ചുമത്തിയാണ് എഫ് .ഐ. ആര് രജിസ്റ്റര്‍ ചെയ്തത്. ടാറ്റ കണ്ണന് ദേവന് പ്ലാന്റേഷനുകള്‍ക്ക് കീഴിലെ മൂന്നാറിലെ ഏഴു എസ്റ്റേറ്റുകളും ദേവികുളത്തെ ഗൂഡാര്‍വിള എസ്റ്റേറ്റും ശാന്തന്‍പാറയിലെ പെരിയവരൈ എസ്റ്റേറ്റും കൈയേറ്റമാണെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവര്ത്തകന് വി. മോഹന്‍ കുമാര്‍ നല്കിയ പരാതിയിലാണ് നടപടി.
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ എം. ഡി അടക്കമുള്ളവര്‍ക്ക് പോലീസ് നോട്ടീസ് നല്കി. ടാറ്റയുടെ വിശദീകരണം കേട്ട ശേഷം മേല്‍ നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് തീരുമാനം.
Keywords: Kerala, Idukki, Munnar, Munnar encroachment: 9 cases against TATA.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.