മൂന്നാര്‍ തണുപ്പിലേക്ക്; താപനില 7 ഡിഗ്രി

 


ഇടുക്കി: (www.kvartha.com 09.11.2014) മൂന്നാറും സമീപ മേഖലകളും തണുപ്പിലേക്ക്. നാലുദിവസമായി ഏഴ് ഡിഗ്രിയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്. കൂടിയ താപനില ശരാശരി 23 ഡിഗ്രിയായിരുന്നു. കഴിഞ്ഞയാഴ്ച വരെ ഉണ്ടായിരുന്ന തുലാമഴ മാറിയതോടെയാണ് താപനില കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കം മുതല്‍ കഴിഞ്ഞയാഴ്ച വരെ 12-13 ഡിഗ്രിയായിരുന്നു ശരാശരി കുറഞ്ഞ താപനില.

 മഴ മാറിയതോടെ താപനില കാര്യമായി കുറഞ്ഞു. മൂന്നാറില്‍ നവംബര്‍ അവസാനം മുതലാണ് ശൈത്യകാലം തുടങ്ങുന്നത്. ഇത് ഫെബ്രുവരി തുടക്കം വരെ നിലനില്‍ക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മൈനസ് മൂന്ന് ഡിഗ്രി വരെ ചില ദിവസങ്ങളില്‍ താപനില താഴ്ന്നിരുന്നു.

തണുപ്പ് ആസ്വദിക്കുന്നതിനായി മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. വിദേശികളും ധാരാളമായി എത്തുന്നുണ്ട്. മൂന്നാറിലെയും പരിസരത്തെയും ലോഡ്ജുകളെല്ലാം ബുക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

മൂന്നാര്‍ തണുപ്പിലേക്ക്; താപനില 7 ഡിഗ്രി


Keywords : Munnar, Cold, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia