മൂന്നാറിലെ കൈയേറ്റം: സര്‍ക്കാര്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവ്
Nov 7, 2014, 14:11 IST
കൊച്ചി: (www.kvartha.com 07.11.2014) മൂന്നാറിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം അറിയിക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു.
അനധികൃതമായി കൈയ്യേറിയ മൂന്നാറിലെ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് പ്രവര്‍ത്തകര്‍ നല്‍കിയ പൊതു താല്‍പര്യഹര്‍ജിയിലാണ് ഉത്തരവ്. വ്യാജ പട്ടയങ്ങള്‍ ചമച്ച് മൂന്നാറില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയേറിയതായി ഡി.ജി.പി ആയിരുന്ന രാജന്‍ മഥേക്കറും റവന്യൂ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരനും നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് ഒത്താശ ചെയ്ത റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതും തിരിച്ചുപിടിക്കല്‍ നടപടികളെടുക്കാത്തതും ചുണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ അടിയന്തിരമായി സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍, മൂന്ന് കൊല്ലം കഴിഞ്ഞിട്ടും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് കോടതി റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.
Keywords : Munnar: Inform the steps taken by the state government, high court orders.
അനധികൃതമായി കൈയ്യേറിയ മൂന്നാറിലെ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് പ്രവര്‍ത്തകര്‍ നല്‍കിയ പൊതു താല്‍പര്യഹര്‍ജിയിലാണ് ഉത്തരവ്. വ്യാജ പട്ടയങ്ങള്‍ ചമച്ച് മൂന്നാറില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയേറിയതായി ഡി.ജി.പി ആയിരുന്ന രാജന്‍ മഥേക്കറും റവന്യൂ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരനും നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഇതിന് ഒത്താശ ചെയ്ത റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതും തിരിച്ചുപിടിക്കല്‍ നടപടികളെടുക്കാത്തതും ചുണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ അടിയന്തിരമായി സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍, മൂന്ന് കൊല്ലം കഴിഞ്ഞിട്ടും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് കോടതി റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.