ഇടുക്കി: (www.kvartha.com 11.09.2015) മന്ത്രിതല ചര്‍ച്ച അലസിയതിനെ തുടര്‍ന്ന് ശമ്പളബോണസ് വര്‍ധനവ് ആവശ്യപ്പെട്ട് മൂന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനി തൊഴിലാളികള്‍ ആറു ദിവസമായി നടത്തി വരുന്ന സമരം ഇന്നലെ കൂടുതല്‍ പ്രക്ഷുബ്ധമായി. ദേശീയ പാതയിലടക്കം ഉപരോധം ശക്തമാക്കിയതിനെ തുടര്‍ന്ന് മുന്നാര്‍ വീണ്ടും ഒറ്റപ്പെട്ടു.
സമരക്കാരില്‍ മലയാള ഭാഷാ വിരുദ്ധ വികാരം ഇളക്കിവിടാന്‍ ശ്രമിച്ച തമിഴ് യുവതി അറസ്റ്റിലായി. ഇതോടെ പ്രക്ഷോഭത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടെന്ന സംശയം ബലപ്പെട്ടു. ചില തമിഴ് സംഘടകള്‍ പോലീസ് നിരീക്ഷണത്തിലാണ്. രഹസ്യാന്വേഷണ വിഭാഗം സമരത്തിന്റെ വേരുകള്‍ കണ്ടെത്താനുളള ശ്രമത്തിലാണ്. ഇന്റലിജന്‍സ് സര്‍ക്കാരിന് ദിവസവും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ജില്ലാ ഭരണകൂടം നിഷ്‌ക്രിയമാണെന്ന ആരോപണവും ശക്തമാണ്. കണ്ണന്‍ ദേവന്‍ കമ്പനിക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്ന് സമരക്കാര്‍ക്കെതിരെ നടപടിയെടുത്തേക്കും.
ഇതിനായി പോലീസ് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടി. 5000ത്തോളം വരുന്ന സമരക്കാര്‍ സ്ത്രീകളാണെന്നതാണ് പോലീസിനെ കുഴക്കുന്നത്. സ്ത്രികളെ മുന്നില്‍ നിര്‍ത്തിയുളള സമരം ബോധപൂര്‍വമാണെന്നും പോലീസ് വിലയിരുത്തുന്നു.
എ.ഐ.എ.ഡി.എം.കെ ജില്ലാ സെക്രട്ടറി ചൂട്ടുസാമിയുടെ ഭാര്യ മല്ലിക(37)യാണ് സമരക്കാര്‍ക്കിടയില്‍ ഭാഷാ വിരുദ്ധ വികാരം ഉയര്‍ത്താന്‍ ശ്രമിച്ചതിന് അറസ്്റ്റിലായത്. ബുധനാഴ്ച വൈകിട്ട് സമരപ്പന്തലിലെത്തിയ ഇവര്‍ കേരള വിരുദ്ധ പ്രചാരണം നടത്തിയതിനെ ഒരു വിഭാഗം സമരക്കാര്‍ തന്നെ ചോദ്യം ചെയ്തു. അവിടെ നിന്നും മുങ്ങി പഴയ മൂന്നാറിലെത്തിയ മല്ലികയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേ സമയം മൂന്നാര്‍ സമരം പരിഹരിക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടത്തിയതായി ജില്ലാ ഭരണകൂടം പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രശ്‌നം ഉണ്ടായ പിറ്റേദിവസം തന്നെ ലേബര്‍ ഓഫീസറെയും ആര്‍.ഡി.ഒ
യേയും ചര്‍ച്ചകള്‍ക്കും പരിഹാരങ്ങള്‍ക്കുമായി ജില്ലാ കലക്ടര്‍ വി. രതീശന്‍ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ കൂടിയാലോചനകളില്‍ പരിഹാരം ഉണ്ടാകാഞ്ഞതിനെത്തുടര്‍ന്ന് ജില്ലാ കലക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും എറണാകുളത്തുവെച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
പ്രശ്‌നപരിഹാരം ഉണ്ടാകാതിരുന്ന വിവരം ജില്ലാ ഭരണകൂടം തൊഴില്‍ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയാലോചന നടത്തിയത്.
കലക്ടര്‍ മൂന്നാറിലെ സ്ഥിതിഗതികള്‍ അപ്പപ്പോള്‍ നിരീക്ഷിച്ചുവരികയാണ്. ചര്‍ച്ച ഇന്നും തുടരുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Also Read:
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കൊലക്കേസ് പ്രതിയെ കാറില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം; ഗുരുതരാവസ്ഥയില്‍ യുവാവ് ആശുപത്രിയില്‍
Keywords: Munnar more turbulent; Police confused, Idukki, Conference, Strikers, Allegation, Women, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.