Investigation | ഇടുക്കിയില്‍ എല്‍എസ്എസ് സ്‌കോളര്‍ഷിപ് പരീക്ഷ തട്ടിപ്പ്; സ്‌കൂളിലെ അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു
മൂന്നാര്‍: (www.kvartha.com) ഇടുക്കിയില്‍ എല്‍എസ്എസ് സ്‌കോളര്‍ഷിപ് പരീക്ഷ തട്ടിപ്പ് നടത്തിയെന്ന സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകര്‍, മൂന്നാര്‍ എഇഒ, ബിആര്‍സി ഉദ്യോഗസ്ഥര്‍ എന്നിവരെ കേന്ദ്രീകരിച്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം ആരംഭിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീ. ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്‌പെക്ടര്‍ സി എ സന്തോഷിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
മൂന്നാര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളിലാണ് എല്‍എസ്എസ് സ്‌കോളര്‍ഷിപ് പരീക്ഷ തട്ടിപ്പ് നടന്നത്. പരീക്ഷ നടന്ന തോട്ടം മേഖലയിലെ സ്‌കൂളുകളില്‍ വച്ചു തന്നെ ഉത്തരകടലാസില്‍ ക്രമക്കേട് നടന്നുവെന്ന് സംഘം കണ്ടെത്തിയതായാണ് സൂചന. സംഭവം സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം തുടങ്ങി.
അതേസമയം, നാല് ദിവസത്തിനകം അന്വേഷണ റിപോര്‍ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുമെന്ന് അന്വേഷണ സംഘത്തലവന്‍ സി എ സന്തോഷ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ എല്‍എസ്എസ് സ്‌കോളര്‍ഷിപ് പരീക്ഷയിലാണ് മൂന്നാര്‍ ഉപജില്ലയില്‍ പെട്ട തോട്ടം മേഖലയിലെ സ്‌കൂളുകളില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
Keywords: Munnar, News, Kerala, Examination, Scam, Scholarship, Special team, Investigation, Munnar: Scholarship Exam Scam; Special team started investigation.