ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ വധശ്രമക്കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി; റിമാന്‍ഡ് ചെയ്യുന്നതായി മജിസ്‌ട്രേറ്റിന്റെ അറിയിപ്പ് വന്നതോടെ അമ്പരന്ന യുവാവ് കോടതിയില്‍ നിന്നും ഓടിരക്ഷപ്പെട്ടു, പ്രതിയെ തിരഞ്ഞ് വലഞ്ഞ് പോലീസ്

 


കാസര്‍കോട്: (www.kvartha.com 22.12.2017) ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ വധശ്രമക്കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. എന്നാല്‍ റിമാന്‍ഡ് ചെയ്യുന്നതായി മജിസ്‌ട്രേറ്റിന്റെ അറിയിപ്പ് വന്നതോടെ അമ്പരന്നുപോയ യുവാവ് കോടതിയില്‍ നിന്നും ചാടിയിറങ്ങി സ്ഥലം വിട്ടു. സംഭവത്തില്‍ കോടതിയിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ചൂരിയിലെ ഫത്താഹിനെ (24)തിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.

2014 ല്‍ നടന്ന വധശ്രമക്കേസില്‍ പ്രതിയാണ് ഫത്താഹ്. എന്നാല്‍ കേസ് നിലനില്‍ക്കെ ഫത്താഹ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് പോലീസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫത്താഹിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇൗയിടെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഫത്താഹ് കഴിഞ്ഞ ദിവസം വൈകുന്നേരം കോടതിയില്‍ ഹാജരാവുകയായിരുന്നു. കോടതിയില്‍ കീഴടങ്ങിയാല്‍ ജാമ്യം കിട്ടുമെന്ന് ആരുടെയോ വിദഗ്‌ദ്ധോപദേശം ലഭിച്ചതോടെയാണ് പ്രതീക്ഷയോടെ ഫത്താഹ് കോടതിയില്‍ കീഴടങ്ങിയത്. ജാമ്യം ലഭിക്കുന്ന മുറയ്ക്ക് എത്രയും വേഗം കോടതിയില്‍ നിന്നും തിരിച്ചുപോകാന്‍ ഒരുങ്ങിനില്‍ക്കുന്നതിനിടെയാണ് ഫത്താഹിനെ റിമാന്‍ഡ് ചെയ്യുന്നതായുള്ള മജിസ്‌ട്രേറ്റിന്റെ അറിയിപ്പ് വന്നത്. ഇതോടെ പരിഭ്രാന്തനായ ഫത്താഹ് സര്‍വ്വ ശക്തിയുമെടുത്ത് കോടതി മുറിയില്‍ നിന്നും പുറത്തേക്ക് കുതിച്ചോടുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസെത്തി പിറകെ ഓടിയെങ്കിലും ഫത്താഹിന്റെ പൊടിപോലും കണ്ടെത്താനായില്ല. പിന്നീടാണ് ഇതു സംബന്ധിച്ച് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ജൂനിയര്‍ സൂപ്രണ്ട് പോലീസില്‍ പരാതി നല്‍കിയത്. ഫത്താഹിനെ തിരഞ്ഞ് പോലീസ് വശം കെട്ടിരിക്കുകയാണ്. യുവാവിനെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.
ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ വധശ്രമക്കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി; റിമാന്‍ഡ് ചെയ്യുന്നതായി മജിസ്‌ട്രേറ്റിന്റെ അറിയിപ്പ് വന്നതോടെ അമ്പരന്ന യുവാവ് കോടതിയില്‍ നിന്നും ഓടിരക്ഷപ്പെട്ടു, പ്രതിയെ തിരഞ്ഞ് വലഞ്ഞ് പോലീസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Remanded, Court, Arrest, Police, Case, Investigates, Murder attempt case accused escaped from court
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia