Booked | അഭിഭാഷകനെ ടിപര്‍ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

 


കണ്ണൂര്‍: (KVARTHA) തളിപ്പറമ്പില്‍ അഭിഭാഷകനെ ടിപര്‍ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ലോറി ഡ്രൈവറുടെ പേരില്‍ പൊലിസ് കേസെടുത്തു. പറശിനിക്കടവ് മമ്പാലയിലെ ശ്രീരാഗം വീട്ടില്‍ പിടി അശ്വന്തിന്റെ(28) പരാതിയിലാണ് കേസെടുത്തത്.

Booked | അഭിഭാഷകനെ ടിപര്‍ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

ഡിസംബര്‍ 16-ന് കോള്‍മൊട്ട റോഡരികില്‍ നിര്‍ത്തിയിട്ട അശ്വന്തിന്റെ കെ.എല്‍.59 ടി 1722 ബുള്ളറ്റ് ബൈകില്‍ ഇടിച്ച ബാവുപ്പറമ്പ് ഭാഗത്തുനിന്നും ധര്‍മശാല ഭാഗത്തേക്ക് പോയ കെ.എല്‍.8 എ.വൈ.2107 നമ്പര്‍ ടിപര്‍ ലോറിയെ സുഹൃത്തുമൊത്ത് പിന്തുടര്‍ന്നപ്പോഴാണ് സംഭവം.

ലോറിയെ മറികടന്ന് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ രാത്രി 8.05 ന് പറശിനിക്കടവ് സ്‌നേക് പാര്‍കിന് സമീപത്തുവെച്ച് ബുള്ളറ്റിനെ ഇടിച്ചു വീഴ്ത്തുകയും റോഡില്‍ തെറിച്ചുവീണ അശ്വന്തിന്റെ മേല്‍ ലോറികയറ്റി മന:പൂര്‍വം നരഹത്യ നടത്താന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

Keywords:  Murder attempt; case against tipper lorry driver, Kannur, News, Murder Attempt, Police, Case, Complaint, Friend, Tipper Lorry, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia