ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത സംഭവം; 3പേര്‍ കസ്റ്റഡിയില്‍

 


തിരുവനന്തപുരം: (www.kvartha.com 29.04.2021) ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം സ്വദേശികളായ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്. അക്രമി സംഘത്തിലുള്ളവരുമായി സംഭവത്തിനു മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ ഗൂഢാലോചനയില്‍ ബന്ധമുള്ളവരാണെന്ന നിഗമനത്തിലാണ് പൊലീസ്. ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത സംഭവം; 3പേര്‍ കസ്റ്റഡിയില്‍
അതുകൊണ്ടുതന്നെ ഇവരെ വിശദമായി ചോദ്യം ചെയ്താലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയൂ എന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിനെ വെട്ടിക്കൊന്ന കേസിലെ നാലാം പ്രതിയായ എബിക്ക് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് എബിയെ വെട്ടിയത്. അക്രമി സംഘത്തെ അനുഗമിച്ച് ഒരു കാറും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കാര്‍ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. വെട്ടേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള എബിയെ ശസ്ത്രക്രിയയ്ക്കുശേഷം തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. കഴക്കൂട്ടം സൈബര്‍സിറ്റി എസിയുടെ നേതൃത്വത്തില്‍ ശ്രീകാര്യം പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

Keywords:  Murder case accused's leg chopped off in Sreekariyam, 3 in custody, Thiruvananthapuram, News, Local News, Politics, Attack, Hospital, Treatment, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia