കൊല്ലം: കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരെ ജില്ലാ സെഷന്‍സ് കോടതിയുടെ വാറണ്ട്. നാവികര്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്.
പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ബുധനാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നാവികരായ ലസ്തോറെ മാഡിമിലിയാനോ, ഡാല്വത്തോറ ഹിറോണ്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
നാവികര്‍ കൊച്ചി നഗരപരിധി വിടരുതെന്നും എല്ലാദിവസവും, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു മുമ്പില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിലുണ്ട്. ഇറ്റാലിയന്‍ നാവികരുടെ വീസ കാലാവധി നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തേ സമ്മതിച്ചിരുന്നു. കേസില്‍ കസ്റ്റഡിയിലെടുത്ത എന്റിക്ക ലെക്സി കപ്പല്‍ മെയ് ആദ്യം കൊച്ചി വിട്ടിരുന്നു.

Keywords: Kerala, Kollam, Navy, Court, murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.