രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രിതമെന്നും പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും കെ സുരേന്ദ്രന്; പോപുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും ആരോപണം
Dec 19, 2021, 14:07 IST
ആലപ്പുഴ: (www.kvartha.com 19.12.2021) ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്നും ആരോപിച്ചു.
പോപുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് ഡി പി ഐ നേതാവ് ശാനിന്റെ കൊലപാതകത്തില്‍ ആര് എസ് എസിനോ ബിജെപിക്കോ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ എസ് ഡി പി ഐ-സി പി എം സംഘര്‍ഷമാണ് നിലനിന്നിരുന്നത്. സംയമനം പാലിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രന് അറിയിച്ചു.
ആഭ്യന്തര വകുപ്പിന്റെ പൂര്‍ണപരാജയമാണ് ആലപ്പുഴയില്‍ മാസങ്ങളായി നടന്നുവരുന്ന അക്രമസംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. ഭീകരപ്രവര്ത്തകര്കൊപ്പമാണ് സര്‍കാര്‍.

സി പി എമിന്റെയും പൊലീസിന്റെയും സഹായം ലഭിക്കുന്നതുകൊണ്ടാണ് ഇവര്‍ക്ക് ഇത്തരം അക്രമസംഭവങ്ങള്‍ നടത്താന്‍ ധൈര്യം ലഭിക്കുന്നത്. അക്രമത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമായി മുന്നോട്ടുപോകുമെന്നും കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
Keywords: Murder of Ranjith Sreenivasan is a planned one says BJP state president K Surendran, Alappuzha, News, Politics, BJP, Allegation, K Surendran, RSS, SDPI, Murder, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.