സമുദായം യോജിപ്പിന്റെ പാതയിലൂടെ മുന്നോട്ട് നീങ്ങണം: പാണക്കാട് ഹൈദരലി തങ്ങള്‍
Jun 19, 2016, 10:15 IST
കോഴിക്കോട്: (www.kvartha.com 19.06.2016) സമുദായം ഐക്യത്തിന്റെ പാതയിലൂടെ മുന്നോട്ട് നീങ്ങണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
പൊതു പ്രവര്‍ത്തനങ്ങളില്‍ സമുദായം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കണമെങ്കില്‍ സമുദായ ഐക്യം വേണം. കോഴിക്കോട് വിളിച്ചു ചേര്‍ത്ത സൗഹൃദ സംഗമത്തലാണ് ഹൈദറലി തങ്ങള്‍ ഇക്കാര്യം പറഞ്ഞത്. പരസ്പരമുള്ള സംഘടനാ ഭിന്നതകള്‍ മാറ്റിവച്ച് പൊതു ധാരയില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കുമെന്നും ആഗോള തലത്തില്‍ മുസ്‌ലിം ലോകം പ്രയാസം നേരിടുന്ന കാലത്ത് യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടതെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സമുദായം യോജിപ്പിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും പാതയിലേക്ക് നീങ്ങണമെന്ന ആശയം സംഗമം മുന്നോട്ടുവച്ചു.
സമുദായം യോജിപ്പിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും പാതയിലേക്ക് നീങ്ങണമെന്ന ആശയം സംഗമം മുന്നോട്ടുവച്ചു.
Keywords: Kozhikode, Kerala, Muslim-League, Muslims, Organisations, Meeting, Panakkad Hyder Ali Shihab Thangal, Community, Unity, Muslim Community.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.