ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ മുസ്ലീം ലീഗിന്റെ പ്രക്ഷോഭം
May 11, 2020, 12:16 IST
കണ്ണൂര്‍: (www.kvartha.com 11.05.2020) ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് ഭീതിയില്‍ കഴിയുന്ന മുഴുവന്‍ മലയാളികളെയും അടിയന്തിരമായി തിരിച്ചെത്തിക്കണമെന്ന് മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പട്ടു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുസ്ലീം ലീഗ് ജനപ്രതിനിധികള്‍ തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ 12 മണി വരെ കണ്ണൂര്‍ കലക്ടറേറ്റിന് മുമ്പില്‍ ധര്‍ണാ സമരം നടത്തി.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജിയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെവി മുഹമ്മദലി, ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അന്‍സാരി തില്ലങ്കേരി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ ഡപ്യൂട്ടി മേയറും കണ്ണൂര്‍ മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയുമായ സി സമീര്‍, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം എന്നിവരാണ് ധര്‍ണ നടത്തുന്നത്.
Keywords: Muslim League agitates to repatriates to other state workers, Kannur, News, Politics, Muslim-League, Malayalees, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.