Muslim League | ഖാഇദെ മില്ലത്ത് സെന്ററിനായി മുസ്ലിം ലീഗ് സമാഹരിച്ചത് 26.77 കോടി രൂപ; പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചത് 31 ദിനങ്ങൾ
Aug 1, 2023, 16:38 IST
കോഴിക്കോട്: (www.kvartha.com) മുസ്‌ലിംലീഗ് ദേശീയ കമിറ്റിയുടെ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്ററിന് വേണ്ടി സംസ്ഥാന കമിറ്റി പ്രഖ്യാപിച്ച തുക സമാഹരണം വമ്പിച്ച വിജയമായി. ജൂലൈ ഒന്ന് മുതല്‍ 31 വരെ നീണ്ടുനിന്ന കാംപയിനിലൂടെ 26.77 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ 9.82 കോടി രൂപ മലപ്പുറം ജില്ലയുടെ സംഭാവനയാണ്. കോഴിക്കോട് നിന്ന് 5.10 കോടി രൂപയും കണ്ണൂരിൽ നിന്ന് 3.97 കോടി രൂപയും കാസർകോട് നിന്ന് 2.76 കോടി രൂപയും ലഭിച്ചു.
മണ്ഡലാടിസ്ഥാനത്തിൽ വേങ്ങരയാണ് ഒന്നാം സ്ഥാനത്ത് (1.16 കോടി രൂപ). മുൻസിപ്പാലിറ്റിയിൽ പാനൂർ (32.62 ലക്ഷം), പഞ്ചായതിൽ എആർ നഗർ (31 ലക്ഷം) എന്നിവ മുന്നിലെത്തി. സമ്പൂര്‍ണമായും ഓണ്‍ലൈനിലൂടെ നടന്ന തുക സമാഹരണം അത്യാവേശത്തോടെയാണ് പ്രവർത്തകർ ഏറ്റെടുത്തത്. പ്രവർത്തകർക്കൊപ്പം നേതാക്കളും എണ്ണയിട്ട യന്ത്രം പോലെ 31 ദിനരാത്രങ്ങൾ പ്രവർത്തിച്ചു. അവസാന ദിനങ്ങളില്‍ തുക സമാഹരണത്തിന് വേഗത കൂടുകയും ചെയ്തു.
ജില്ലാ കമിറ്റികളുടെ നേതൃത്വത്തില്‍ മണ്ഡലം, പഞ്ചായത്, മുനിസിപല്‍, ശാഖാ കമിറ്റികള്‍ പ്രത്യേകം കാംപയിനുകളും ഗൃഹസമ്പര്‍ക്ക പരിപാടികളും നടത്തി. നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചയിക്കപ്പെട്ട സംഖ്യ പൂര്‍ത്തീകരിക്കാത്ത കമിറ്റികള്‍ക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന് സംസ്ഥാന കമിറ്റി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുക സമാഹരണത്തിൽ പങ്കാളികളായവരെ നേതാക്കൾ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
ഈ മുന്നേറ്റം ഓരോരുത്തരുടെയും വിയർപ്പിന്റെ ഫലമാണെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. സാധാരണക്കാരായ പ്രവർത്തകരും മുസ്ലിംലീഗിന്റെ പ്രാധാന്യം ഉൾക്കൊണ്ട പൊതുസമൂഹവും ഈ കാംപയിൻ വലിയ രീതിയിൽ വിജയിപ്പിക്കാൻ രംഗത്തുണ്ടായിരുന്നു. പ്രവർത്തകരും പൊതുസമൂഹവും എത്രത്തോളം ഈ സംഘടനയെ സ്‌നേഹിക്കുന്നു എന്ന് തെളിയിക്കപ്പെട്ട ദിവസങ്ങളാണ് കടന്നുപോയത്. ഈ വിശ്വാസം കാത്തുസൂക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News. Kerala, Kozhikode, Muslim League, Quaid-E-Millath Centre, Panakkad Thangal, Politics, Muslim League collected Rs 26.77 crore for Quaid-E-Millath Centre.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.