K Sudhakaran | വീണ്ടും സംഘ്പരിവാര്‍ അനുകൂല പരാമര്‍ശം; കെ സുധാകരനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്
Nov 14, 2022, 20:15 IST
കണ്ണൂര്‍: (www.kvartha.com) സംഘ്പരിവാര്‍ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ പോലും മന്ത്രിസഭയില്‍ ഉള്‍പെടുത്താനുള്ള വിശാലമനസ്‌കത ജവഹര്‍ലാല്‍ നെഹ്‌റു കാണിച്ചുവെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന വിവാദമായി. തോട്ടടയിലെ ആര്‍എസ്എസ് ശാഖയ്ക്കു സംരക്ഷണം നല്‍കാന്‍ താന്‍ ആളുകളെ അയച്ചുവെന്ന് എംവിആര്‍ അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞതിനു പിന്നാലെയാണ് സുധാകരന്റെ മറ്റൊരു വിവാദ പരാമര്‍ശം കൂടിവന്നത്. ജില്ലാ കോണ്‍ഗ്രസ് കമിറ്റി സ്റ്റേഡിയം കോര്‍ണറില്‍ നെഹ്റു ജന്മദിനവാര്‍ഷികത്തോനുബന്ധിച്ച് സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് സുധാകരന്റെ വാക്കുകള്‍ വീണ്ടും വിവാദമായത്.
ഏത് ഒരു രാഷ്ട്രീയ നേതാവിനും അനുകരണീയമായ വിധത്തില്‍ ഉന്നതമായ ജനാധിപത്യ ബോധം ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവെന്ന് സ്ഥാപിക്കുന്നതിനാണ് സുധാകരന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ കാര്യം പരാമര്‍ശിച്ചത്. പ്രതിപക്ഷത്തിന് ബഹുമാനവും പരിഗണനയും അദ്ദേഹം കല്‍പിച്ചു. രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനം മുന്‍ നിര്‍ത്തി എല്ലാവരെയും അദ്ദേഹം ഉള്‍കൊണ്ടു. ഇൻഡ്യക്ക് ഭരണഘടന തയ്യാറാക്കാന്‍ ജവഹര്‍ലാല്‍ നെഹ്റു ചുമതലപ്പെടുത്തിയത് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ അല്ല, മറിച്ച് പലപ്പോഴും കോണ്‍ഗ്രസിന്റെ വിമര്‍ശകനായിരുന്ന ഡോ. ബിആര്‍ അംബേദ്കറിനെയായിരുന്നു.
നെഹ്റുവിന്റെ കാലത്ത് പ്രതിപക്ഷം എന്ന ഒന്ന് ഇല്ലാതിരുന്നിട്ടു കൂടി കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കാന്‍ നെഹ്റു തയ്യാറായി. വിമര്‍ശനങ്ങള്‍ ഉള്‍കൊണ്ടുവേണം ഭരണമെന്ന കാഴ്ചപ്പാടായിരുന്നു നെഹ്റുവിന്. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ കേട്ടും ഉള്‍കൊണ്ടും ഭരിക്കുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധം ഇന്ന് ഏത് ഭരണാധികാരിക്കാണ് ഉണ്ടാവുകയെന്ന് സുധാകരന്‍ ചോദിച്ചു.
ഇതിനിടെ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രടറി അഡ്വ. അബ്ദുൽ കരീം ചേലേരി രംഗത്തെത്തി. കെ സുധാകന്റെ അനവസരത്തിലുള്ള പ്രതികരണങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനവസരത്തിലുള്ള പ്രതികരണങ്ങളിലൂടെ വിവാദം സൃഷ്ടിക്കുന്നത് ദൗര്‍ഭാഗ്യകമാണ്.രാഷ്ട്രീയ ശത്രുക്കള്‍ക്ക് പാര്‍ടിയെയും സഹയാത്രികരെയും കുത്തി നോവിക്കാന്‍ സുധാകരന്‍ വടി കൊടുക്കുകയാണ്. വിവാദങ്ങളിലേക്ക് നെഹ്റുവിനെയും വലിച്ചിഴച്ചത് ശരിയല്ല. എന്ത് സ്വാതന്ത്ര്യത്തിന്റെ പേരിലായാലും ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുക്കേണ്ട ബാധ്യത പൗരന്മാര്‍ക്കില്ല. നെഹ്‌റുവിനെ കൂട്ടുപിടിച്ച് വര്‍ഗീയ ഫാസിസത്തോട് സന്ധിചെയ്യാന്‍ പാലം പണിയേണ്ടെന്നും അബ്ദുൽ കരീം ചേലേരി വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.